Current Date

Search
Close this search box.
Search
Close this search box.

ഉറി ഭീകരാക്രമണത്തെ മുസ്‌ലിം സംഘടനകള്‍ അപലപിച്ചു

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഉറിയില്‍ സൈനികത്താളത്തിലുണ്ടായ ഭീകരാക്രമണത്തെ മുസ്‌ലിം സംഘടനകള്‍ അപലപിച്ചു. ഞായറാഴ്ച രാവിലെ നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഴുവന്‍ കുറ്റവാളികളെയും പുറത്ത്‌കൊണ്ടുവരണമെന്നും ഇരകള്‍ക്ക നീതി ഉറപ്പാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഇത്തരം ഭീരുത്വപരമായ ആക്രമണങ്ങള്‍ക്ക് ഇന്ത്യയെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡണ്ട് നവൈദ് ഹാമിദ് പറഞ്ഞു. സൈനികരുടെ രക്തസാക്ഷിത്വം വെറുതെ ആകില്ലെന്നും സൈനികരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. ഈ ഹീനകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുന്നില്‍ കൊണ്ടുവരണമെന്നും നിലവിലെ സംഭവികാസങ്ങളില്‍ നമ്മള്‍ പക്വവും നീതിപരവുമായ രീതിയില്‍ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതീവ സുരക്ഷമേഖലയില്‍ ഭീകരര്‍ എങ്ങനെ അതിക്രമിച്ചു കടന്നു എന്നതും എന്തുകൊണ്ട് ഇത് മുന്‍കൂട്ടി കാണുന്നതില്‍ ഇന്റലിജന്‍സ് ബ്യൂറോ പരജായപ്പെട്ടു എന്നതിനും സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. മന്‍സൂര്‍ ആലം പറഞ്ഞു. ഇന്ത്യയും പാകിസ്താനും ആണവായുധിഷ്ടിത രാജ്യങ്ങളാണെന്നും ഇവയുടെ വിപുലീകരണം ഇരുരാജ്യങ്ങള്‍ക്കും ആപല്‍ക്കരമാണെന്നും അദ്ദേഹം പറഞ്ഞു. ഇരു സര്‍ക്കാറുകളും ശാന്തത കൈക്കൊള്ളണമെന്നും പ്രതികൂല അവസ്ഥയിലേക്ക് നീങ്ങാനുള്ള സാഹചര്യത്തില്‍ നിന്നും പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം പ്രദേശത്ത് ദുരിതം കൊണ്ടുവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Related Articles