Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദു മുസ്‌ലിംകളുടെ മാത്രം ഭാഷയല്ല: ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: ഉര്‍ദു മുസ്‌ലിംകളുടെ മാത്രം ഭാഷയല്ലെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഉര്‍ദു രാജ്യത്ത പ്രചാരമുള്ള ഭാഷയാണ്. ഇന്ന് ലോകത്തെമ്പാടും ഉര്‍ദുവില്‍ സംസാരിക്കുന്നവരുണ്ട്. അത മുസ്‌ലിംകളുടെ ഭാഷയെന്ന രീതിയില്‍ രാഷട്രീയ വല്‍ക്കരിക്കുന്നത് ഖേദകരമാണെന്നും അന്‍സാരി പറഞ്ഞു.
പശ്ചിമബംഗാളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉര്‍ദു സംസാരിക്കുന്നവരെ കാണാം. കാനഡ, യു.എസ്, ആസട്രേലിയ എന്നിവടങ്ങളിലും മറ്റുപല രാജ്യങ്ങളിലും ഉര്‍ദു പ്രാചരത്തിലുണ്ട്. ഒരു ഭാഷ ജീവിതവരുമാനത്തിന്റെ ഭാഗമല്ലെന്ന് കരുതി അത് പഠിക്കരുതെന്ന് പറയാന്‍ അധികാരമില്ലെന്നും ഹാമിദ് അന്‍സാരി പറഞ്ഞു. The Wire ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഉര്‍ദു പതിപ്പ് ഉദഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles