Current Date

Search
Close this search box.
Search
Close this search box.

ഉപരോധ രാഷ്ട്രങ്ങള്‍ ബഹ്‌റൈനില്‍ യോഗം ചേരുന്നു

മനാമ: ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നാല് രാഷ്ട്രങ്ങളുടെ നേതാക്കള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മനാമയില്‍ യോഗം ചേരുന്നു. ഗള്‍ഫ് പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണമെന്ന് അമേരിക്ക ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം. രാഷ്ട്രത്തിന്റെ പരമാധികാരം മാനിച്ചു കൊണ്ടുള്ള ഏത് ചര്‍ച്ചക്കും തയ്യാറാണെന്ന് ഖത്തറും അറിയിച്ചിരുന്നു. ഭീകരതക്ക് നല്‍കുന്ന പിന്തുണയും ഇതരരാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതും അവസാനിപ്പിക്കുന്നതില്‍ ഖത്തര്‍ എത്രത്തോളം സന്നദ്ധത കാണിക്കുന്നു എന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടാവുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പറഞ്ഞു. നേരത്തെ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളുടെ ഒരു യോഗം ഈ മാസം അഞ്ചിന് കെയ്‌റോയില്‍ നടന്നിരുന്നു. പ്രസ്തുത യോഗത്തില്‍ ഖത്തര്‍ തങ്ങളുടെ ആവശ്യങ്ങളെ മുഖവിലക്കെടുക്കാത്തതിനാല്‍ ബഹിഷ്‌കരണം തുടരാന്‍ തന്നെയാണ് നാല് രാഷ്ട്രങ്ങളും തീരുമാനിച്ചത്.

Related Articles