Current Date

Search
Close this search box.
Search
Close this search box.

ഉപരോധ രാഷ്ട്രങ്ങളിലെ ഖത്തര്‍ വിദ്യാര്‍ഥികളുടെ പരാതി യുനെസ്‌കോ സ്വീകരിച്ചു

ദോഹ: ഖത്തര്‍ പൗരന്‍മാരായ വിദ്യാര്‍ഥികള്‍ക്കെതിരെ സൗദി, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിച്ച അന്യായമായ നടപടികള്‍ സംബന്ധിച്ച വിദ്യാര്‍ഥികളുടെ പരാതി യുനെസ്‌കോക്ക് കൈമാറിയതായി ഖത്തറിലോ ദേശീയ മനുഷ്യാവകാശ കമ്മറ്റി വ്യക്തമാക്കി. ദേശീയ മനുഷ്യാവകാശ കമ്മറ്റി അധ്യക്ഷന്‍ അലി ബിന്‍ സ്വമീഗ് അല്‍മര്‍രിയും യുനെസ്‌കോയുടെ വിദേശകാര്യ-പൊതുവിവര ചുമതല വഹിക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ എറിക് ഫാള്‍ട്ടുമായി പാരീസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പരാതി കൈമാറിയത്.
ഉപരോധ രാഷ്ട്രങ്ങളുടെ മനുഷ്യത്വ രഹിതമായ അതിര്‍ലംഘനങ്ങള്‍ക്ക് തടയിടുന്നതിനാണ് യുനെസ്‌കോയില്‍ പരാതി നല്‍കിയതെന്ന് അല്‍മര്‍രി പറഞ്ഞു. ഖത്തറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.ഇയില്‍ 85 ഉം സൗദിയില്‍ 29 ഉം ബഹ്‌റൈനില്‍ 25ഉം അവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം യുനെസ്‌കോ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വിശദീകരിച്ചു. വാര്‍ഷിക പരീക്ഷക്കുള്ള അവസരം നിഷേധിക്കല്‍, പഠനം പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കല്‍, അവരുടെ വിദ്യാഭ്യാസ അക്കൗണ്ടുകള്‍ അടക്കുക തുടങ്ങിയ ലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles