Current Date

Search
Close this search box.
Search
Close this search box.

ഉന്മാദ ദേശീയതയെ ആശയപരമായി നേരിട്ട പണ്ഡിതനാണ് മൗദൂദി: ഒ.അബ്ദുറഹ്മാന്‍

കണ്ണൂര്‍: അതിരുകടന്ന ദേശീയ വാദത്തിന്റെ അപകടത്തെക്കുറിച്ചും അകം പൊള്ളയായ ജനാധിപത്യത്തെക്കുറിച്ചും രചനകള്‍ നടത്തിയ പണ്ഡിതനാണ് സയിദ് അബുല്‍ അഅലാ മൗദൂദിയെന്ന് മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ വെച്ച് സംഘടിപ്പിച്ച ‘സയ്യിദ് മൗദൂദി: വിമര്‍ശനത്തിന്റെ രാഷ്ട്രീയം’ എന്ന പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെക്കുറിച്ചുള്ള ക്രിയാത്മക ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത വ്യക്തികളാണ് മൗദൂദിയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത്. സമകാലിക ജനാധിപത്യത്തെക്കുറിച്ചും  ദേശീയതയെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ മൗദൂദിയുടെ ചിന്തകള്‍ക്ക് പ്രസക്തിയേറുകയാണെന്ന് ഒ.അബ്ദുറഹ്മാന്‍ പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിലെ വിവിധ ആശയങ്ങളെ ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്ന് വിശകലനം നടത്തിയ വ്യക്തിയാണ് മൗദൂദിയെന്ന് ജമാഅത്തെ ഇസ്‌ലാമി ശൂറാംഗം സി.ദാവൂദ് പറഞ്ഞു. എന്നാല്‍ സംവാദത്തിന്റെ ഭാഷയില്‍ രചനകള്‍ നടത്തിയ മൗദൂദിയെ ദാര്‍ശനികനായി അംഗീകരിക്കാന്‍ തയ്യാറാകാത്തത് തികഞ്ഞ കാപട്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മുന്‍ സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ജവാദ് അമീര്‍ സ്വാഗതവും ജില്ല സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.

Related Articles