Current Date

Search
Close this search box.
Search
Close this search box.

ഈദ്-ഓണം സൗഹൃദസംഗമം

മലപ്പുറം: വ്യത്യസ്ത മേഖലകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം മലപ്പുറം മലബാര്‍ ഹൗസില്‍ ഈദ്-ഓണം സൗഹൃദസംഗമം നടത്തി. സാമൂഹ്യരംഗങ്ങളില്‍ സ്ത്രീകള്‍ ശ്രദ്ധ ഊന്നിക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പാടന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ സമിതിയംഗം ജമീല വാഴക്കാട് ഈദ്-ഓണം സൗഹൃദസന്ദേശം നല്‍കി. ബീന സണ്ണി, രേഖ മേലയില്‍, കെ.എം. ഗിരിജ, ജമീല എടവണ്ണ, കെ. ഫാത്വിമ ബീവി, സിസ്റ്റര്‍ റോസ്, ടി.വി. സുലൈഖാബി, നിവേദ്യ, റഷീദാബാനു, ആയിശ ടീച്ചര്‍, അനുപമ കെ.ജി., റംലത്ത് തോട്ടുങ്ങല്‍, കെ.ടി. ശാരദ, സരോജിനി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് പി. ലൈല ടീച്ചര്‍ അധ്യക്ഷ വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. സാഹിറ ടീച്ചര്‍ സ്വാഗതവും ജില്ലാ സമിതിയംഗം വഹീദാ ജാസ്മിന്‍ നന്ദിയും പറഞ്ഞു.

ജി.ഐ.ഒ ഈദ് ഓണം സൗഹൃദസംഗമം സംഘടിപ്പിച്ചു
മലപ്പുറം: മാനവിക മൂല്യങ്ങള്‍ നിരാകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ജാതിമത ഭേദമന്യേ ഒരുമിക്കുന്നതിലാണ് നന്മയുള്ളത് എന്നും അതിന് ഇത്തരം ആഘോഷ സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തണം എന്നും ജിഐഒ ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഈദ് ഓണം സൗഹൃദസംഗമം ആഹ്വാനം ചെയ്തു.  സംഗമത്തില്‍ അഡ്വക്കറ്റ് ഹസീന, കെഎസ്‌യു ജില്ലാ സെക്രട്ടറി ആതിര, ജിഐഒ ജില്ലാ പ്രസിഡണ്ട് ഫഹ്മിദ, വൈസ് പ്രസിഡണ്ട് ഷഫ്‌ന, സെക്രട്ടറി സഹ്‌ല തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles