Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ അല്‍ അസ്ഹറിന്റെ പിന്തുണക്ക് നന്ദിയറിയിച്ച് ഹമാസ്

വെസ്റ്റ് ബാങ്ക്: ജറൂസലേം വിഷയത്തില്‍ ഫലസ്തീന് പിന്തുണ നല്‍കിയ ഈജിപ്തിലെ അല്‍ അസ്ഹറിന്റെ പിന്തുണക്ക് നന്ദിയറിയിച്ച് ഹമാസ്. അധിനിവേശ ജറൂസലേം വിഷയത്തില്‍ ഇസ്രായേലിനെ ചോദ്യം ചെയ്തും ഫലസ്തീന് പിന്തുണ നല്‍കിയും ഈജ്പിതിലെ പ്രമുഖ സുന്നി അതോറിറ്റിയായ അല്‍ അസ്ഹര്‍ രംഗത്തു വന്നിരുന്നു.

ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിന്റെ നേതാവ് ഇസ്മാഈല്‍ ഹനിയ്യയാണ് ഫോണ്‍ സംഭാഷണത്തിലൂടെ അസ്ഹര്‍ ഗ്രാന്റ് ഷെയ്ക് അഹ്മദ് അല്‍ ത്വയ്യിബിന് നന്ദിയറിയിച്ചത്. ഗസ്സയില്‍ ഇസ്രായേല്‍ ഉപരോധത്തിനു കീഴില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സഹായവും അല്‍ അസ്ഹര്‍ വാഗ്ദാനം നല്‍കിയിരുന്നു. യു.എസിന്റെ എംബസി മാറ്റത്തോട് വിയോജിപ്പ് രേഖപ്പെടുത്തി തങ്ങള്‍ക്കനുകൂലമായി നിലപാടെടുത്തതിനു ഹനിയ്യ അഹ്മദ് അല്‍ ത്വയ്യിബിനോട് കടപ്പാട് അറിയിച്ചു.

 

Related Articles