Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ സമൂഹത്തിന്റെ ഭാഷയില്‍ പ്രസരിപ്പിക്കാന്‍ സാധിക്കണം: ശൈഖ് അഹ്മദ് കുട്ടി

ജിദ്ദ. ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിനെ മേല്‍ ഏറെ ആരോപിക്കപ്പെടുന്ന സമകാലിക ലോകത്ത് ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ സമൂഹ ഭാഷയിലും സരസ ഭാവത്തിലും പ്രസരിപ്പിക്കുവാന്‍ നമുക്ക് കഴിയണമെന്ന് നോര്‍ത്ത് അമേരിക്കന്‍ ഇസ്‌ലാമിക പണ്ഡിതനും ടൊറൊന്റോ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകനുമായ ശൈഖ്അഹ്മ്ദ് കുട്ടി പറഞ്ഞു. ‘ഇസ്‌ലാംസന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ തനിമ മഹ്ജര്‍ സനാഇയ ഏരിയകള്‍ സംഘടിപ്പിച്ച മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം. സൃഷ്ടാവിനോടുള്ള ബാധ്യതയോടൊപ്പം സൃഷ്ടികളോടുള്ള ബാധ്യതയും തിരിച്ചറിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ ആത്മീയത കൈവരിക്കുവാന്‍ സാധിക്കൂ. പവിത്രനായ സ്ഥാനമാണ ്ഇസ്‌ലാം സ്ത്രീ സമൂഹത്തിനു നല്‍കിയത്, അത്‌വകച്ചുവെച്ചുകൊടുക്കാനും അവരെ ആദരിക്കാനും നമുക്ക് സാധിക്കണം. എന്ന് അദ്ദേഹം വിവരിച്ചു. ജിദ്ദ ജിസാന്‍ റോഡില്‍ ഇസ്തിറാഹ ജനയില്‍ നടന്ന സമ്മേളനത്തില്‍ തനിമ ജിദ്ദ സൗത്ത്‌സോണ്‍ വൈസ്. പ്രസിഡന്റ് നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍ അധ്യക്ഷതവഹിച്ചു.  
തനിമ സൗദി ഘടകം സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ബ്രോഷര്‍ അലി വള്ളിയിലിനു നല്‍കി ശൈഖ് അഹ്മ്ദ്കുട്ടി പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് മഹബൂബ് അലി പത്തപ്പിരിയം, സനാഇയ ജാലിയാത്ത് മലയാള വിഭാഗം മേധാവി ശൈഖ് അഹ്മദ് ഉണ്ണീന്‍, തനിമ പ്രസിഡന്റ് സി.കെ മുഹമ്മദ് നജീബ്, ഹൈദര്‍അലി പടിഞ്ഞാറ്റുമുറി എന്നിവര്‍ സംസാരിച്ചു. തനിമ സൗത്ത്‌സോണ്‍ വനിതാവിഭാഗം പ്രസിഡന്റ് റുക്‌സാന മൂസ്സ, യൂത്ത്ഇന്ത്യ കേന്ദ്ര സമിതി അംഗം വി.കെ ഷമീം ഇസ്സുദ്ദീന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കൈസ്& ടീം സമ്മേളന ഗാനവും റുഹൈം മൂസ്സ, ഹിബ എന്നിവവര്‍ ഗാനവുമാലപിച്ചു. സമ്മേനത്തോടനുബന്ധിച്ച് നടന്ന വിവിധ കലാകായിക പരിപാടികള്‍ അരങ്ങേറി. വെല്‍ക്കം ഡാന്‍സ്, ഒപ്പന, സ്‌കിറ്റ്, സംഗീത ശില്‍പം തുടങ്ങിയ പരിപാടികള്‍ക്ക് ഷാക്കിറ ജുനൈസ്, ഷക്കീല ബഷീര്‍, സാജിദ സുലൈമാന്‍, റബീഹ ശമീം, ശഫീന ജലീല്‍, ഷഹനാസ് അലി, നസീറ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍ക്ക് ഹാശിം ത്വാഹ, യദി മുഹമ്മദ്, അബ്ദുല്‍ വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
26 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തനിമ മഹ്ജര്‍ ഏരിയ ഓര്‍ഗനൈസര്‍ എസ്. എംസുലൈമാന് സമ്മേളനം യാത്രയപ്പ് നല്‍കി. ശിഹാബ് കരുവാരക്കുണ്ട് നേതൃത്വം നല്‍കി. ഗുലൈല്‍ഇമാം ബുഖാരിമദ്രസ്സയിലെകഴിഞ്ഞ പൊതുപരീക്ഷ വിജയികള്‍ക്ക് റുക്‌സാന മൂസ്സ, ഷകീല ബഷീര്‍, സജ്‌ന യൂനുസ്, റഹ്മത്ത് നിസാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മേളനം ജനറല്‍കണ്‍വീനര്‍ നിസാര്‍ ബേപ്പൂര്‍സ്വാഗതമാശംസിച്ചു. എ. മൂസ്സ കണ്ണൂര്‍ സമാപന പ്രസംഗം നിര്‍വ്വഹിച്ചു. അസി. കണ്‍വീനര്‍ എസ്.എം സുലൈമാന്‍ നന്ദി പറഞ്ഞു. യാസീന്‍ നിസാര്‍ ഖിറാഅത്ത് അവതരിപ്പിച്ചു. സമ്മേളനത്തിനു യൂനുസ് അസ്‌ലം, മുഹമ്മദ് റഫ്അത്ത്, ഹസീബ് ഇളച്ചോല, ജുനൈസ് അമ്പുക്കാടന്‍, ബഷീര്‍ സ്ലീപ്‌ഹൈ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles