Current Date

Search
Close this search box.
Search
Close this search box.

‘ഇസ്‌ലാമിക ഭീകരവാദം’ നിലപാട് വിശദീകരിച്ച് ഒബാമ

വാഷിംഗ്ടണ്‍: ഇസ്‌ലാമിക ഭീകരവാദം എന്ന പദപ്രയോഗം നടത്തില്ലെന്ന തന്റെ തീരുമാനത്തെ ന്യായീകരിച്ച് അമേരികന്‍ പ്രസിഡണ്ട് ബറാക് ഒബാമ. അത് നിര്‍മ്മിക്കപ്പെട്ട പ്രയോഗമാണെന്നതാണ് യാഥാര്‍ഥ്യം. കാരണം, അല്‍ഖാഇദ, ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകള്‍ അവരുടെ കിരാതമായ പ്രവര്‍ത്തനങ്ങള്‍ക്ക്  ഇസ്‌ലാമിനെ വളച്ചൊടിക്കുകയും കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട്. വിര്‍ജീനിയയിലെ സൈനിക ടൗണ്‍ ഹാളില്‍ സംസാരിക്കവേ ഒബാമ പറഞ്ഞു.
ഇത്തരക്കാര്‍ കുട്ടികളെ കൊല്ലുന്നു, മുസ്‌ലിംകളെ കൊല്ലുന്നു, ലൈംഗിക അടിമകളാക്കി മാറ്റുന്നു. ഇവര്‍ ചെയ്യുന്നതിനെ ഏതെങ്കിലും വിധത്തില്‍  ന്യായീകരിക്കുന്ന യാതൊരു മതപ്രമാണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.അമേരികയിലും ലോകത്തിന്റെ വിവിധ കോണുകളിലുള്ള കോടിക്കണക്കിനു മുസലിംകള്‍ക്കൊപ്പം  ഇത്തരം ‘കൊലപാതകികളെ’ ചേര്‍ത്തുവെക്കാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നും ഒബാമ വ്യക്തമാക്കി. അവര്‍ സമാധാനവാദികളും ഉത്തരവാദിത്വമുള്ളവരുമാണ്, അവര്‍ ഇവിടെ പോലീസിലും സൈന്യത്തിലും അഗ്നിശമനവിഭാഗത്തിലും അധ്യാപകരിലും അയല്‍വാസികളിലും സുഹൃത്തുക്കളിലുമുണ്ട്.
ഞാന്‍ അമേരികയിലെയും വിദേശങ്ങളിലെയും മുസലിംകുടുംബങ്ങളെ ശ്രദ്ധിച്ചപ്പോള്‍ മനസ്സിലാക്കിയ കാര്യം നിങ്ങള്‍ ഇത്തരം സംഘടനകളെ മുസ്‌ലിം ഭീകരര്‍ എന്ന് വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഏതോക്കെയോ അര്‍ഥത്തില്‍ ഇസലാം ഭീകരവത്കരിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നതാണ്. ഇത് തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കും എന്ന ഭീതി അവരിലുണ്ടാക്കാന്‍ കാരണമായേക്കും. ചില സന്ദര്‍ഭങ്ങളില്‍ ഭീകരവാദത്തിനെതിരെ പോരാടാന്‍ അവരുടെ പിന്തുണ ലഭിക്കാതിരിക്കാനും ഇത് നിമിത്തമാകുന്നതായും ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്രസിഡണ്ടാവാന്‍ ശ്രമിക്കുന്ന ആളുകള്‍  ഇത്തരം പദപ്രയോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles