Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിന്റെ സാമൂഹിക ദൗത്യം നീതിയുടെ സംസ്ഥാപനം

മനാമ: ഇസ്‌ലാമിന്റെ സാമൂഹ്യ ദൗത്യം നീതിയുടെ സംസ്ഥാപനമാണെന്ന് ദാറുല്‍ ഈമാന്‍ കേരള വിഭാഗം നടത്തിയ ഏരിയാസമ്മേളനങ്ങള്‍ അഭിപ്രായപ്പെട്ടു. ‘സന്തുലിതത്വം; മുസ്‌ലിം സമൂഹത്തിന്റെ നിലപാട്’ എന്ന തലക്കെട്ടില്‍ സംസാരിച്ച പ്രഭാഷകര്‍ അക്കാര്യം വ്യക്തമാക്കി. ഇസ്‌ലാം ഒരിക്കലും യുദ്ധം ആഗ്രിഹിക്കുന്നില്ല. എന്നാല്‍ നീതിയും സമാധാനവും ഉറപ്പുവരുത്താന്‍ അനിവാര്യ സന്ദര്‍ഭങ്ങളില്‍ അത് അനുവദിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രമാണത്. ഒരുതരത്തിലുള്ള അക്രമത്തെയും ഇസ്‌ലാം അനുവദിക്കുന്നില്ല എന്നതാണ് അതിന്റെ നിലപാട്. മധ്യമനിലപാടിലൂടെ മാത്രമേ സന്തുലിതത്വം സാധ്യമാകൂ. മധ്യമ സമുദായം എന്നാണ് വിശ്വാസികളെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ആത്യന്തികതകളിലേക്കുള്ള ധ്രുവീകരണമാണ് സംഭവിക്കുക. ഒരുവശത്ത് തീവ്രതയും മറുവശത്ത് ജീര്‍ണതകളും വന്നുഭവിക്കും. ആശയപരമായോ വിശ്വാസപരമായോ വ്യത്യസ്തത പുലര്‍ത്തുന്ന എല്ലാറ്റിനോടും അസഹിഷ്ണുത പുലര്‍ത്തുന്ന തീവ്രത ഇസ്‌ലാമിന്റെ നിലപാടല്ല എന്നും പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.
മുഹറഖ്, ഈസാടൗണ്‍, റിഫ, ഗഫൂള്‍ എന്നിവിടങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ജമാല്‍ നദ്‌വി ഇരിങ്ങല്‍, സിറാജ് പള്ളിക്കര, ബദ്‌റുദ്ദീന്‍, സാജിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles