Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അറസ്റ്റു ചെയ്ത തുര്‍ക്കി യുവതിയെ വിട്ടയക്കും

തെല്‍ അവീവ്: രണ്ടാഴ്ച മുന്‍പ് തെല്‍ അവീവില്‍ വെച്ച് ഇസ്രായേല്‍ അറസ്റ്റു ചെയ്ത തുര്‍ക്കി സ്വദേശിയെ വിട്ടയക്കാന്‍ തീരുമാനം. 27കാരിയായ തുര്‍ക്കി പൗര ഇബ്രു ഒസ്‌കാനെയാണ് തെല്‍ അവീവ് വിമാനത്താവളത്തില്‍ വെച്ച് ഇസ്രായേല്‍ പൊലിസ് അറസ്റ്റു ചെയ്തത്.

കുടുംബവുമൊത്ത് ജറൂസലേം സന്ദര്‍ശിച്ച് തുര്‍ക്കിയിലേക്ക് തിരിച്ചു മടങ്ങവേ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്.അതേസമയം, ഇസ്രായേലിന്റെ വാദത്തെ തള്ളിയ കുടുംബം, ഇവര്‍ നേരത്തെയും രണ്ട് തവണ ജറൂസലേം സന്ദര്‍ശിച്ചിട്ടുണ്ടെന്നും അന്നും അന്യായമായി അറസ്റ്റു ചെയ്തിരുന്നെന്നും കുറ്റപ്പെടുത്തി. ‘എന്റെ മകള്‍ ജറൂസലേമിനെ ഒരുപാട് സ്‌നേഹിക്കുന്നവളാണ്.

അവള്‍ അവിടുത്തെ കുട്ടികളെയും ജനതയെയും ഇഷ്ടപ്പെടുന്നു. കഴിഞ്ഞ 19 ദിവസമായി അവളുമായി ഞങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല’ ഒസ്‌കാന്റെ ഉമ്മ അയ്തന്‍ ഒസ്‌കാന്‍ പറഞ്ഞു. ഇവരുടെ തടങ്കല്‍ ഇസ്രായേല്‍ നാലു തവണ വര്‍ധിപ്പിക്കുകയായിരുന്നു.

 

 

Related Articles