Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ഷെല്ലാക്രമണത്തില്‍ ഗസ്സയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഗസ്സയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഗസ്സയിലെ ഖാന്‍ യൂനുസില്‍ വെളളിയാഴ്ചയാണ് സംഭവം. 31ഉകാരനായ ഒമര്‍ സാമുവര്‍ ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ഇസ്രായേലിന്റെ ഷെല്ലാക്രമണത്തില്‍ 27 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിരുന്നു. കിഴക്കന്‍ കരാര ഗ്രാമത്തിലെ കര്‍ഷകരെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ വ്യോമാക്രമണം. 1976 മാര്‍ച്ച് 30ലെ ലാന്റ് ഡേ അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ പരിപാടികള്‍ക്കു നേരെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പ്രക്ഷോഭം നടത്തിയ ആറു ഫലസ്തീനികളെ വെടിവച്ചു കൊന്ന സംഭവമാണ് ലാന്റ് ഡേ എന്ന പേരില്‍ ആചരിക്കുന്നത്.

 

Related Articles