Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ പ്രക്ഷോഭം അവസാനിച്ചതായി സൈനിക വൃത്തങ്ങള്‍

തെഹ്‌റാന്‍: ഒരാഴ്ചയോളമായി നീണ്ടുനിന്ന ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി രാജ്യത്തെ റവല്യൂഷനറി ഗാര്‍ഡ് സൈന്യം അറിയിച്ചു. ബുധനാഴ്ചയാണ് സൈനിക വൃത്തങ്ങള്‍ ഇക്കാര്യമറിയിച്ചത്.

‘കലാപം അവസാനിച്ച ദിനമാണിന്ന്,സാമ്പത്തിക കാരണങ്ങള്‍ മൂലം നിയമാനുസൃതമായാണ് സര്‍ക്കാരിനെതിരേ കഴിഞ്ഞ ഒരാഴ്ചയായി സമരം നടത്തിയതെന്നും ജനറല്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രതിഷേധം സര്‍ക്കാരിനു നേരെ തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാനില്‍ സര്‍ക്കാര്‍ അനുകൂല പ്രകടനത്തെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ് അലി ജാഫരി.

യു.എസും സൗദി അറേബ്യയുമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിലെന്നും ജാഫരി ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഇറാനിയന്‍ നഗരമായ മഷ്ഹദിലും കഷ്മറിലുമാണ് ഇതിന് തുടക്കമായത്. തുടര്‍ന്ന് പതിനായിരങ്ങളാണ് സര്‍ക്കാരിനെ പിന്തുണച്ച് റാലി നടത്തിയത്. സംഭവത്തില്‍ യു.എന്‍ ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയായി നടന്ന പ്രക്ഷോഭത്തില്‍ ഇതിനകം 21 പേരാണ് കൊല്ലപ്പെട്ടത്.

 

Related Articles