Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് വിഭജിക്കാനുള്ള ഗൂഢാലോചന തുര്‍ക്കിയെ ലക്ഷ്യം വെക്കുന്നത്: എര്‍ദോഗാന്‍

അങ്കാറ: സിറിയയെയും ഇറാഖിനെയും വിഭജിക്കാനും പിച്ചിചീന്താനുമുള്ള ഗൂഢാലോചനകളും വംശീയവും വിഭാഗീയവുമായ വിദ്വേഷ പ്രചരണങ്ങളും തുര്‍ക്കിയെ തെക്കു ഭാഗത്തു നിന്നും ഉപരോധിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് തെക്കന്‍ പ്രദേശത്തെയും തെക്കുകിഴക്കന്‍ പ്രദേശത്തെയും നേതാക്കളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി പ്രദേശത്ത് ഒതുങ്ങുന്നതല്ല ഈ ഉപരോധം. മറിച്ച് രാജ്യത്തിനകത്തേക്ക് കൂടി വ്യാപിക്കുന്ന വലിയ ഗൂഢാലോചനകളാണ് അതിന് പിന്നിലുള്ളത്. മുമ്പുണ്ടായ ഗൂഢാലോചനകളെ പരാജയപ്പെടുത്തിയ പോലെ ഇതിനെയും പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നാം ചെയ്യും. എന്ന് എര്‍ദോഗാന്‍ പറഞ്ഞു.
വടക്കുഭാഗത്ത് തുര്‍ക്കിയും തെക്ക് ബഗ്ദാദും പടിഞ്ഞാറ് സിറിയയും കിഴക്ക് ഇറാനും ആയിരിക്കെ ഇനി എന്താണ് നിങ്ങള്‍ ചെയ്യാനിരിക്കുന്നതെന്ന് കുര്‍ദിസ്താന്‍ പ്രവിശ്യാ ഭരണകൂടത്തെ അഭിസംബോധന ചെയ്തുകൊണ്ട് തുര്‍ക്കി പ്രസിഡന്റ് ചോദിച്ചു. എവിടേക്കാണ് നിങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്? നിങ്ങള്‍ എങ്ങനെ പ്രദേശത്തേക്ക് പ്രവേശിക്കുകയും അവിടെ നിന്ന് പുറത്തു കടക്കുകയും ചെയ്യും? എന്നും അദ്ദേഹം ആരാഞ്ഞു. ഹിതപരിശോധനയോടുള്ള എതിര്‍പ്പിന് കുര്‍ദുകളുമായി ബന്ധമില്ല. തുര്‍ക്കി ഭരണകൂടം ഇറാഖിന്റെ അഖണ്ഡതക്ക് ശ്രമിച്ചു കൊണ്ടിരിക്കെ അങ്കാറയുമായി കൂടിയാലോചിക്കാതെ ഹിതപരിശോധന നടത്തിയതാണ് അതിലേക്ക് നയിച്ചത്. ഇറാഖിന്റെ അഖണ്ഡതക്ക് നേരെയുള്ള വഞ്ചനയാണ് ഈ ഹിതപരിശോധന. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനിക്കൊപ്പം നില്‍ക്കുന്നത് ഇസ്രയേല്‍ മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles