Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബുഷിനെ ഷൂവെറിഞ്ഞ മുന്‍തദറും

ബഗ്ദാദ്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു നേരെ ഷൂവെറിഞ്ഞ് പ്രശസ്തനായ മുന്‍ദതര്‍ അല്‍ സൈദി വരാനിരിക്കുന്ന ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നു. 2008ലായിരുന്നു ഇറാഖി മാധ്യമപ്രവര്‍ത്തകനായ മുന്‍തദിര്‍ വാര്‍ത്ത സമ്മേളനത്തിനിടെ ജോര്‍ജ് ബുഷിനു നേരെ പ്രതിഷേധത്തിന്റെ ഭാഗമായി ഷൂവെറിഞ്ഞത്.

ഷിയാ പണ്ഡിതന്‍ മുഖ്തദ അല്‍ സദര്‍ പുറത്തുവിട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മുഖ്തദിറിന്റെ പേരും ഉള്ളത്. അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും ഇറാഖിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കുന്നവരെ പുറത്താക്കാനും അവരെ വിചാരണ ചെയ്യാനുമാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഓണ്‍ലൈനില്‍ പുറത്തുവിട്ട വീഡിയോവില്‍ അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ജനതക്കൊപ്പമാണ് താനെന്നും അടിച്ചമര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് എതിരായിരിക്കും ഞാന്‍ നിലകൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ ബുഷിനു നേരെ ഷൂവെറിഞ്ഞതോടെ മുന്‍തദര്‍ ലോകപ്രശസ്തി നേടിയിരുന്നു. ഇറാഖില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും യുദ്ധത്തില്‍ അനാഥകളും വിധവകളായവരുടെയും അന്ത്യ ചുംബനമാണിതെന്നും താങ്കള്‍ ഒരു നായയാണെന്നും ആക്രോശിച്ചായിരുന്നു വാര്‍ത്തസമ്മേളനത്തിനിടെ അദ്ദേഹം ബുഷിനുനേരെ ഷൂവെറിഞ്ഞത്. തുടര്‍ന്ന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു.

ആയിരക്കണക്കിനു പേരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് ഒരു വര്‍ഷമാക്കി ചുരുക്കി. ഇറാഖി ജയിലില്‍ കടുത്ത പീഡനം നേരിട്ട അദ്ദേഹത്തെ നല്ല പെരുമാറ്റം കണക്കിലെടുത്ത് ഒന്‍പത് മാസം കൊണ്ട് വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇറാഖികളുടെ ഹീറോയായി മാറിയിരുന്നു.

 

Related Articles