Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം: 27 മരണം

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ തയറ്വാന്‍ സ്‌ക്വയറിലായിരുന്നു ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. ഇവിടെ രാവിലെയുണ്ടാകുന്ന തിരക്കിനിടയിലേക്ക് രണ്ടു പേര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി പേരുടെ പരുക്കുകള്‍ ഗുരുതരമാണ്. അതിനാല്‍ തന്നെ മരണ നിരക്ക് വര്‍ധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് ഇവിടെക്കുള്ള റോഡുകളെല്ലാം അടച്ചു.

നേരത്തെ 16 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇറാഖ് അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷാവസാനം ഇറാഖിലെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും ഐ.എസ് തീവ്രവാദികളെ തുരത്തിയതിനു ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റും വലിയ ഭീകരാക്രമണമാണിത്.

മൂന്നു വര്‍ഷത്തെ യുദ്ധത്തിലൂടെ  ഐസിലിനെ (ഐ.എസ്.ഐ.എല്‍)ഇറാഖില്‍ നിന്നും പൂര്‍ണമായും നിലംപരിശാക്കിയെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നത്. ബഗ്ദാദിലെ വടക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന ചാവേറാക്രമണത്തില്‍ ഏതാനും പേര്‍ മരിച്ചിരുന്നു.

 

Related Articles