Current Date

Search
Close this search box.
Search
Close this search box.

ഇരുഹറമുകളെ ബന്ധിപ്പിക്കുന്ന റെയില്‍വേ അവസാന ഘട്ടത്തില്‍

റിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വേയുടെ പണി ഏകദേശം പൂര്‍ത്തിയായതായിരിക്കുകയാണ്. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം സൗദി ഭരണകൂടം നടപ്പാക്കുന്ന വന്‍കിട പദ്ധതികളിലൊന്നാണിത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റെയില്‍വേ സ്‌റ്റേഷനും അനുബന്ധ സംവിധാനങ്ങളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഏകദേശം പതിനയ്യായിരത്തോളം യാത്രികരെ വഹിക്കുന്ന 36 ട്രെയിനുകള്‍ നിത്യേന സര്‍വീസ് നടത്തുമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവില്‍ പരീക്ഷണ ഓട്ടങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാന സ്റ്റേഷന്‍ മസ്ജിദുന്നബവിയില്‍ നിന്ന് 9 കിലോമീറ്ററും മദീന എയര്‍പോര്‍ട്ടില്‍ നിന്ന് 13 കിലോമീറ്ററും അകലത്തിലാണ്.
പ്രധാന കെട്ടിടത്തില്‍ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങളും, വി.ഐ.പി ലോഞ്ചും, 1000 പേര്‍ക്ക് നമസ്‌കരിക്കാവുന്ന മസ്ജിദും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1000 വാഹനങ്ങള്‍ പാര്‍ക് ചെയ്യാനുള്ള സൗകര്യവും ഇതിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി 417 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles