Current Date

Search
Close this search box.
Search
Close this search box.

ആയുധവില്‍പ്പന: ഫ്രാന്‍സിനെതിരെ നിയമ നടപടിക്കൊരുങ്ങി എന്‍.ജി.ഒ

പാരിസ്: സൗദി അറേബ്യക്കും യു.എ.ഇക്കും ഫ്രാന്‍സ് ആയുധങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെ ഫ്രാന്‍സിലെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. ഇതിനെതിരെ ഫ്രാന്‍സിലെ പരമോന്നത കോടതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുകയാണിവര്‍. ആയുധ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന എന്‍.ജി.ഒകളായ ഡ്രോയിറ്റ് സോളിഡാരിറ്റി,അസര്‍ എന്നീ സംഘടനകളാണ് സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇക്കാര്യമുന്നയിച്ച് ഫ്രാന്‍സ് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പിന് നിവേദനം നല്‍കിയിട്ടുണ്ട്.

രണ്ടു മാസത്തിനകം പേര്‍ഷ്യന്‍-ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന് അനുവദിച്ച ലൈസന്‍സ് റദ്ദാക്കണമെന്നും കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങും. ഇതിനായി ഫ്രാന്‍സിലെ ഉന്നത കോടതിയെ സമീപിക്കുമെന്നും സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു.

രാജ്യത്തിന്റെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ആണ് കയറ്റുമതി ലൈസന്‍സിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ഇത് പ്രധാനമന്ത്രിയാണ് അംഗീകരിക്കുന്നതെന്നും സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

 

Related Articles