Current Date

Search
Close this search box.
Search
Close this search box.

ആണവായുധ നിരോധന കരാറില്‍ നിരവധി രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: ആണവായുധ നിരോധന കരാറില്‍ നിരവധി രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു. അതേസമയം ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ലോക നേതാക്കളുടെ ഒത്തുചേരലിനൊപ്പം സംഘടിപ്പിച്ച ഒപ്പുവെക്കല്‍ പരിപാടി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ അടക്കമുള്ള രാഷ്ട്രങ്ങള്‍ ബഹിഷ്‌കരിച്ചു. ലോകത്തിപ്പോള്‍ പതിനയ്യായിരത്തോളം ആണവായുധങ്ങളാണുള്ളതെന്നും നാം ജീവിക്കുന്ന ലോകത്തെയും നമ്മുടെ മക്കളുടെ ഭാവിയെയും അപകടത്തിലാക്കുന്ന അത്യധികം മാരകമായ ഈ ആയുധങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സമ്മേളനത്തിന്റെ മുഖവുരയായി ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ആണവായുധ നിരോധന കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 27ന് ഐക്യരാഷ്ട്രസഭ തുടക്കമിട്ടിരുന്നു. മാനവരാശിക്ക് മേലുള്ള ആണവ അപകടത്തിന് അന്ത്യം കുറിക്കുന്ന കാലത്തിന്റെ തുടക്കമായിട്ടാണ് ഐക്യരാഷ്ട്രസഭ ഇതിനെ കാണുന്നത്. ഒരു മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 2017 ജൂലൈയില്‍ ഐക്യരാഷ്ട്രസഭയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും കരാറിനെ അനുകൂലിച്ചിരുന്നു. അതേസമയം ആണവായുധം കൈവശം വെക്കുന്ന ഒമ്പത് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ പ്രസ്തുത ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. കരാര്‍ അംഗീകരിക്കപ്പെട്ട 90 ദിവസത്തിന് ശേഷം അമ്പത് രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരുമെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles