Current Date

Search
Close this search box.
Search
Close this search box.

ആണവായുധ കരാറിനെതിരെ യു.എന്നിനു മുന്നില്‍ പ്രതിഷേധ റാലി

ജനീവ: ആണവായുധ വ്യാപനത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ ജനീവ ഓഫിസിനു പുറത്ത് ബഹുജന പ്രക്ഷോഭ റാലി സംഘടിപ്പിച്ചു. ആണവായുധങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ക്യാംപയിന്‍ നടത്തുന്ന ഐകാന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആയിരങ്ങള്‍ അണിനിരന്ന റാലി സംഘടിപ്പിച്ചത്.

ആണവായുധങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന കരാറില്‍ ഒപ്പു വെക്കുക എന്നെഴുതിയ കൂറ്റന്‍  ബാനറുമായാണ് പ്രതിഷേധക്കാര്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടിയത്. തിങ്കളാഴ്ച ആണവ നിര്‍വ്യാപന ഉടമ്പടിയുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനു മുന്നോടിയായാണ് റാലി സംഘടിപ്പിച്ചത്. ആണവായുധങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആണ് ഐകാന്‍.

 

Related Articles