Current Date

Search
Close this search box.
Search
Close this search box.

അഹദ് തമീമിയെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിച്ചതിന് അറസ്റ്റു ചെയ്ത് ജയിലിലടച്ച ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് 16 വയസ്സുകാരിയായ അഹദ് തമീമിയെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇതിനു വേണ്ടി ആഗോള സമൂഹം ഒന്നടങ്കം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സമ്മര്‍ദ്ദം ചെലുത്തണമെന്നും ആംനസ്റ്റി അറിയിച്ചു.

16 വയസ്സുകാരിയെ ഇത്രയധികം ദിവസം ജയിലിലിടാനുള്ള കുറ്റമൊന്നും അവര്‍ ചെയ്തില്ല. ഇസ്രായേലില്‍ വിവിധ ജയിലുകളിലും തടവുകേന്ദ്രങ്ങളിലുമായി 350ഓളം ഫലസ്തീന്‍ കുട്ടികളാണുള്ളത്. തടവില്‍ കഴിയുന്ന കാലയളവില്‍ ചോദ്യം ചെയ്യലിനിടെ തമീമിക്കുനേരെ ക്രൂരമായ ആക്രമണമാണുണ്ടാവുന്നത്. തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഫലസ്തീനിലെ മറ്റു കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിനിരയാകുന്നില്ലെന്ന് ആഗോള രാജ്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

അമേരിക്കയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തമീമിക്ക് പിന്തുണയുമായി നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനങ്ങളും ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരുന്നു.

 

Related Articles