Current Date

Search
Close this search box.
Search
Close this search box.

അസ്മി: രണ്ടാംഘട്ട അധ്യാപക പരിശീലനം 25, 26 തിയ്യതികളില്‍

ചേളാരി: അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപവല്‍ക്കരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ (അസ്മി) കെ.ജി ക്ലാസുകളിലെ ടീച്ചേഴ്‌സിനുള്ള രണ്ടാംഘട്ട പരിശീലനം മെയ് 25, 26 തിയ്യതികളില്‍ ചെമ്മാട് നാഷണല്‍ സ്‌കൂളില്‍വെച്ച് നടക്കും. അസ്മിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ കെ.ജി ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, പരിസര പഠനം, മലയാളം, അറബി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. അസ്മിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ടീച്ചേഴ്‌സുമാരാണ് ക്യാമ്പില്‍ പങ്കെടുക്കുക.
ഡോ. മുസ്തഫ മാറഞ്ചേരി, സലാം ഫൈസി ഒളവട്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, റശീദ് മാസ്റ്റര്‍ കമ്പളക്കാട്, ശിയാസ് ഹുദവി, അബ്ദുന്നൂര്‍ ഹുദവി, അഹമ്മദ് വാഫി കക്കാട്, ശിബിന്‍ തലശ്ശേരി തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി പി.കെ. മുഹമ്മദ്, കെ.കെ.എസ്. തങ്ങള്‍, പി.വി. മുഹമ്മദ് മൗലവി, അഡ്വ. ആരിഫ് പ്രസംഗിക്കും.

Related Articles