Current Date

Search
Close this search box.
Search
Close this search box.

അസ്മി കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്തു

തേഞ്ഞിപ്പലം: അണ്‍എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ (അസ്മി) കേന്ദ്ര ഓഫീസ് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ അസ്മി പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ ബ്രോഷര്‍ പ്രകാശനവും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അസ്മി കിഡ്‌സ് പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വ്വഹിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഹാജി കെ മമ്മദ് ഫൈസി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, പി.കെ മുഹമ്മദ് ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം.എ ചേളാരി, പി.വി മുഹമ്മദ് മൗലവി, സലാം ഫൈസി ഒളവട്ടൂര്‍, അബ്ദുറഹീം ചുഴലി, റശീദ് കംബ്ലക്കാട്, അഡ്വ. ആരിഫ്, നവാസ് ഓമശ്ശേരി, വി.സി ഇഖ്ബാല്‍, മജീദ് പറവണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രകാശനം ചെയ്ത പ്രീപ്രൈമറി  ക്ലാസിലെ ബുക്കുകളുടെ അടിസ്ഥാനത്തിലുള്ള ടീച്ചേഴ്‌സ് ട്രൈനിംഗ് മെയ് 18,19 തിയ്യതികളില്‍ വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍വെച്ച് നടത്തും.

അസ്മി; അധ്യാപക പരിശീലനം 18,19 തിയ്യതികളില്‍
കെ.ജി ക്ലാസുകളിലെ അധ്യാപകര്‍ക്കായി അസ്മി സംഘടിപ്പിക്കുന്ന ആദ്യഘട്ട പരിശീലനം മെയ് 18,19 തിയ്യതികളില്‍ വെളിമുക്ക് ക്രസന്റ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. അസ്മിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ കെ.ജി ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, പരിസര പഠനം, മലയാളം, അറബി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. അസ്മിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ടീച്ചേഴ്‌സുമാരാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഡോ. മുസ്തഫ മാറഞ്ചേരി, സലാം ഫൈസി ഒളവട്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, റശീദ് മാസ്റ്റര്‍ കമ്പളക്കാട്, ശിയാസ് ഹുദവി, അബ്ദുന്നൂര്‍ ഹുദവി, അഹമ്മദ് വാഫി കക്കാട്, ശിബിന്‍ തലശ്ശേരി തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ഡി.ഡി.ഇ സഫറുല്ല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി പി.കെ. മുഹമ്മദ്, കെ.കെ.എസ്. തങ്ങള്‍, പി.വി. മുഹമ്മദ് മൗലവി, അഡ്വ. ആരിഫ് പ്രസംഗിക്കും.

Related Articles