Current Date

Search
Close this search box.
Search
Close this search box.

അസഹിഷ്ണുതയെ ഗാന്ധിയന്‍ ആശയങ്ങള്‍ കൊണ്ട് പ്രതിരോധിക്കുക: സിമ്പോസിയം

ദോഹ: രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കും വിഭാഗീയതക്കുമെതിരെ ഗാന്ധിയന്‍ ആശയങ്ങള്‍ നല്ല ആയുധമാണെന്നും, മാനവികതക്ക് ഗാന്ധിജി വളരെയേറേ പ്രാധാന്യം നല്‍കിയിരുന്നുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കര്‍മപദ്ധതിയുടെ കേന്ദ്രബിന്ദു വെന്നും യൂത്ത്‌ഫോറം സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.ഗാന്ധിജിയുടെ രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ‘വായിക്കപ്പെടാത്ത ഗാന്ധി; ജീവിതവും സമരവും’എന്ന തലക്കെട്ടില്‍ യൂത്ത്‌ഫോറം ദോഹ മേഖലയാണ് സിമ്പോസിയം സംഘടിപ്പിച്ചത്.
തീവ്രദേശീയതയും, ന്യൂനപക്ഷ ദളിത് പീഡനവും, മാധ്യമ അടിച്ചമര്‍ത്തലും, സ്ത്രീ പീഢനങ്ങളും അരങ്ങ് തകര്‍ക്കുമ്പോള്‍, സമാധാന ജീവിതം ഉറപ്പുവരുത്താനായി ഗാന്ധി ദര്‍ശനങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് അനിവാര്യമാണ്. സഹന സമരം, നിസ്സഹകരണം, അഹിംസ തുടങ്ങിയ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഗാന്ധിസത്തിന്റെ അടിത്തറ മനുഷ്യസ്‌നേഹം ആണ്. എല്ലാമതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യസ്‌നേഹം ആണ്. വര്‍ഗീയതയുടെയും ആഗോളവല്‍ക്കരണത്തിന്റെയും കെടുതികള്‍ മറികടക്കാന്‍ മനുഷ്യ സ്‌നേഹത്തിനെ കഴിയൂ. മത നിരപേക്ഷതയോടുള്ള ഗാന്ധിയന്‍ സമീപനം മഹത്തരമായതാണെന്നും സിമ്പോസിയം അഭിപ്രായപ്പെട്ടു. സിയാദ് അലി, ഫജറുസ്വാദിഖ്, മുഹമ്മദ് റാഫിദ്, ഫൈസല്‍ അബ്ദുല്‍ കരീം, ഷുഐബ് കൊച്ചി, തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത്‌ഫോറം സെക്രട്ടറി അസ്‌ലം ഈരാറ്റുപേട്ട മോഡറേറ്റര്‍ ആയിരുന്നു. യൂത്ത്‌ഫോറം മേഖല പ്രസിഡണ്ട് അഫ്‌സല്‍ എടവനക്കാട് സ്വാഗതവും പ്രോഗ്രാം കണ്‍ വീനര്‍ ജാസിം നാലകത്ത് നന്ദിയും പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് നടന്നു.

Related Articles