Current Date

Search
Close this search box.
Search
Close this search box.

അസദ് ഭരണകൂടം ഉന്നംവെക്കുന്നത് സിറിയയുടെ വിഭജനം: പാരീസ്

ന്യൂയോര്‍ക്ക്: സിറിയ വിഭജിക്കാനുള്ള കളികളാണ് ബശ്ശാറുല്‍ അസദ് ഭരണകൂടം നടത്തുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജോണ്‍ മാര്‍ഗ് ഐറോള്‍ട്ട്. സിറിയയിലെ അലപ്പോയിലും സമീപ പ്രദേശങ്ങളിലും സിറിയയും റഷ്യയും നിരന്തരം തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് മന്ത്രിയുടെ ഈ പ്രസ്താവന. തങ്ങള്‍ക്ക് ‘പ്രയോജനം’ ലഭിക്കുന്ന പ്രദേശങ്ങളെല്ലാം വീണ്ടെടുക്കാനുള്ള ശ്രമത്തിലൂടെ സിറിയന്‍ ഭരണകൂടവും അവരുടെ സഖ്യശക്തികളും ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ വിഭജനമാണെന്ന് ന്യൂയോര്‍ക്കില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം പറഞ്ഞത്.
‘പ്രയോജനം’ ലഭിക്കുന്ന പ്രദേശങ്ങള്‍ കൊണ്ട് ഫ്രഞ്ച് മന്ത്രി ഉദ്ദേശിച്ചത് സിറിയയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളാണ്. ഹിംസ്, ഹമാ, ഇദലീബ് പ്രദേശ്ങ്ങളും ലാദിഖിയയിലെയും തര്‍തൂസിലെയും സമുദ്രമാര്‍ഗങ്ങളും അടങ്ങുന്ന ദമസ്‌കസ് മുതല്‍ അലപ്പോ വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണത്. നിലവിലെ സ്ഥിതി തീര്‍ത്തും നിരാശജനകമാണെന്നും ഐറോള്‍ട്ട് പറഞ്ഞു. ഈ കൂട്ടകുരുതി അവസാനിപ്പിക്കണമെന്ന് ദമസ്‌കസിന്റെ സഖ്യകക്ഷിയായ മോസ്‌കോയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Related Articles