Current Date

Search
Close this search box.
Search
Close this search box.

അസദിനെ മാറ്റിനിര്‍ത്തുന്നതിന് പ്രഥമ പരിഗണനയില്ല: വൈറ്റ്ഹൗസ്

വൈറ്റ്ഹൗസ്: സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് സ്ഥാനം ഒഴിയേണ്ടത് പ്രഥമ പരിഗണന നല്‍കേണ്ട വിഷയമല്ലെന്ന് വൈറ്റ്ഹൗസ്. അവിടത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം അമേരിക്ക ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും അസദിന്റെ കാര്യം സിറിയന്‍ ജനത നിര്‍ണയിക്കട്ടെയെന്നും കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ വ്യക്തമാക്കി.
ഐഎസിനെ പരാജയപ്പെടുത്തുന്നതിലാണ് നാമിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സിറിയയിലും ഇറാഖിലും അമേരിക്കക്ക് കൃത്യമായ മുന്‍ഗണനാ ക്രമങ്ങളുണ്ട്. ഭീകരതക്കെതിരെയുള്ള പോരാട്ടം വിശിഷ്യാ ഐഎസിനെ പരാജയപ്പെടുത്തല്‍ നമ്മുടെ മുന്‍ഗണനാ പട്ടികയില്‍ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍ അസദിന്റെ കാര്യത്തിലുള്ള അമേരക്കന്‍ പ്രസ്താവനകളില്‍ വൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. അസദിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നാണ് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി റോയിട്ടേഴ്‌സിനോട് പറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ പരിഹാരത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അസദിനെ നിലനിര്‍ത്തിക്കൊണ്ടാണ് അവരതിന് ശ്രമിക്കുന്നത് എന്നതാണ് പ്രശ്‌നം. അസദ് അധികാരത്തില്‍ തുടരേണ്ടത് അനിവാര്യമാണോ അല്ലയോ എന്ന ചോദ്യത്തിലേക്ക് ഞാന്‍ വീണ്ടും മടങ്ങുന്നില്ല. എന്നാല്‍ ഞാന്‍ പറയുന്നത് അദ്ദേഹം മുന്നോട്ടുള്ള പോക്കിന് തടസ്സം സൃഷ്ടിക്കുമെന്നാണ്. അപ്രകാരം ഇറാനും വലിയ പ്രതബന്ധമാണ്. എന്ന് അവര്‍ വ്യക്തമാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യാഴാഴ്ച്ച അങ്കാറയില്‍ വെച്ച് പറഞ്ഞത് അസദിന്റെ ഭാവി സിറിയന്‍ ജനത തീരുമാനിക്കട്ടെ എന്നായിരുന്നു.
അസദ് അധികാരം ഒഴിയണമെന്ന നിലപാടില്‍ നിന്ന് അമേരിക്ക പിന്നോട്ടടിച്ചതില്‍ റിപബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കൈന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിറിയന്‍ ജനതക്ക് ഒരിക്കലും അസദിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അസദിന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കണം എന്നതിലല്ല ഊന്നല്‍ നല്‍കേണ്ടതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് ഐറോള്‍ട്ടും അഭിപ്രായപ്പെട്ടു.

Related Articles