Current Date

Search
Close this search box.
Search
Close this search box.

അലപ്പോ കൂട്ടകുരുതി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അറബ് ലീഗും ഒ.ഐ.സിയും

കെയ്‌റോ: സിറിയയിലെ അലപ്പോയില്‍ സിവിലയന്‍മാര്‍ക്കെതിരെ നടക്കുന്ന കൂട്ടകുരുതിയെ അറബ് ലീഗും ഒ.ഐ.സിയും അപലപിച്ചു. സിവിലിയന്‍മാര്‍ക്കെതിരെ അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്നും ഇരു വേദികളും ആവശ്യപ്പെട്ടു. നിരോധിക്കപ്പെട്ട ആയുധങ്ങള്‍ ഉപയോഗിക്കുന്നതായിട്ടുള്ള അവിടെ നിന്നുള്ള മാധ്യമ റിപോര്‍ട്ടുകള്‍ അങ്ങേയറ്റം ദുഖകരവും അപകടകരവുമാണെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടഥി അഹ്മദ് അബുല്‍ഗൈത്വ് പറഞ്ഞു. അത്തരം റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ എത്രയും പെട്ടന്ന് തന്നെ അതവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിരപരാധികളായ ആയിരക്കണക്കിന് സിവിലിയന്‍മാരെ രക്ഷിക്കുന്നതിനും അവര്‍ക്ക് സഹായമെത്തിക്കുന്നതിനും രക്ഷാസമിതി അതിന്റെ ധാര്‍മികവും നിയമപരവുമായിട്ടുള്ള ഉത്തരവാദിത്വം നിര്‍വഹിച്ച് കക്ഷികളെ വെടിനിര്‍ത്തലിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അലപ്പോയില്‍ സിവിലിയന്‍മാരെയും സന്നദ്ധസഹായ സംഘത്തെ പോലും ആക്രമിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഒ.ഐ.സി ജനറല്‍ സെക്രട്ടറി ഇയാദ് അമീന്‍ മദനി പ്രസ്താവനയില്‍ വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളില്‍ നടക്കുന്ന കൂട്ടകുരുതികള്‍ക്ക് തടയിടാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles