Current Date

Search
Close this search box.
Search
Close this search box.

അലപ്പോയില്‍ റഷ്യ-സിറിയ ആക്രമണം തുടരുന്നു; നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ അലപ്പോയിലും ഇദ്‌ലിബിലും റഷ്യയും സിറിയയും നടത്തുന്ന മാരകമായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ 120 പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. അലപ്പോയിലെ ഇബീന്‍ പ്രദേശത്ത് റഷ്യ ശനിയാഴ്ച്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം ഏഴ് സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. അപ്രകാരം അലപ്പോയിലെ തന്നെ ദാര്‍ഇസ്സയില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തിലും നിരവധി സിവിലിയന്‍മാര്‍ ഇരയാക്കപ്പെട്ടിട്ടുണ്ട്. വാക്വം മിസൈലുകളും ക്ലസ്റ്റര്‍ ബോംബുകളും അടക്കമുള്ള മാരകമായ ആയുധങ്ങളാണ് റഷ്യ അലപ്പോയില്‍ ഉപയോഗിക്കുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles