Current Date

Search
Close this search box.
Search
Close this search box.

അലപ്പോയില്‍ ഒരു ആശുപത്രി കൂടി റഷ്യ തകര്‍ത്തു

ദമസ്‌കസ്: റഷ്യന്‍ വ്യോമാക്രമണത്തില്‍ അലപ്പോയിലെ ശൗഖി ഹിലാല്‍ ആശുപത്രി പൂര്‍ണമായി തകര്‍ക്കപ്പെട്ടു. ഇതോടെ റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്ത ആശുപത്രികളുടെ എണ്ണം നാലായി. അതേസമയം സിറിയന്‍ സൈന്യം ദമസ്‌കസിലും പരിസരത്തെ ഗ്രാമങ്ങളിലും ശക്തമായ ആക്രമണം നടത്തി. പ്രസ്തുത ആക്രമണങ്ങളില്‍ ചുരുങ്ങിയത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
ഉപരോധിക്കപ്പെട്ടിരിക്കുന്ന അലപ്പോയില്‍ റഷ്യയും സിറിയയും നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സിറിയയിലെ അല്‍ജസീറ റിപോര്‍ട്ടര്‍ വിവരിക്കുന്നത്. സിറിയന്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഇരുപത് പ്രദേശങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നും അദ്ദേഹം സൂചിപ്പിച്ചു. റഷ്യന്‍ ആക്രമണത്തിന്റെ സഹായത്തോടെ സിറിയന്‍ സൈന്യത്തിനും സായുധ ഗ്രൂപ്പുകള്‍ക്കും ചില പ്രദേശങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles