Current Date

Search
Close this search box.
Search
Close this search box.

അറബ് വിരുദ്ധ വികാരം വളര്‍ത്താന്‍ കാട്ടുതീ ആയുധമാക്കി നെതന്യാഹു

ജറൂസലേം: ഇസ്രയേലിനെ കഴിഞ്ഞ ദിവസം ബാധിച്ച കാട്ടുതീ അറബ് വിരുദ്ധ വികാരം വളര്‍ത്താന്‍ ഉപയോഗിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും നടപടിയെ നെസറ്റിലെ (ഇസ്രയേല്‍ പാര്‍ലമെന്റ്) അറബ് എംപിമാര്‍ അപലപിച്ചു. തീയണക്കുന്നതില്‍ തന്റെ ഭരണകൂടത്തിന്റെ സംവിധാനങ്ങള്‍ നേരിട്ട പരാജയത്തില്‍ നിന്നും ശ്രദ്ധ തെറ്റിക്കുന്നതിനായി അറബ് വിരുദ്ധ വികാരം വളര്‍ത്തുന്നത് തുടരുകയാണ് നെതന്യാഹു എന്ന് അറബ് എം.പിമാരുടെ പ്രസ്താവന വ്യക്തമാക്കി. നിലവിലെ മുങ്ങിക്കപ്പല്‍ ഇടപാടിലെ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തെറ്റിക്കലും അതിന്റെ ഉദ്ദേശ്യമാണെന്നും പ്രസ്താവന സൂചിപ്പിച്ചു.
ജര്‍മനയില്‍ നിന്നും ഇസ്രയേല്‍ മുങ്ങിക്കപ്പല്‍ വാങ്ങിയതില്‍ നെതന്യാഹു അഴിമതി നടത്തിയതായി ജര്‍മന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രയേലിലെ ചാനല്‍-10 നവംബര്‍ 18ന് ആരോപണം ഉയര്‍ത്തിയിരുന്നു. യാതൊരു തെളിവുമില്ലാതെ അടിസ്ഥാന രഹിതമായിട്ടാണ് നെതന്യാഹു അറബികള്‍ക്കെതിരെ അവരാണ് തീപ്പിടുത്തത്തിന് കാരണക്കാരെന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നതെന്ന് പ്രസ്താവന വ്യക്തമാക്കി. ഫലസ്തീനികളുടെ കൃഷികളും മരങ്ങളും ആസൂത്രിതമായ തീവെച്ചു നശിപ്പിക്കുന്നത് കുടിയേറ്റക്കാരാണെന്നും അവര്‍ അറസ്റ്റ് ചെയ്യപ്പെടുകയോ വിചാരണക്ക് വിധേയരാക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും എം.പിമാര്‍ പറഞ്ഞു. അറബികള്‍ക്കിതിരെ വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ തയ്യാറാവണമെന്ന് ഇസ്രയേല്‍ പോലീസിനോടും സുരക്ഷാ വിഭാഗത്തോടും അവര്‍ ആവശ്യപ്പെട്ടു.

Related Articles