Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകത്തെ മികച്ച സാഹിത്യ പുരസ്‌കാരം ഫലസ്തീന്‍ നോവലിസ്റ്റിന്

അബൂദാബി: അറബ് ലോകത്തെ മികച്ച സാഹിത്യ പുരസ്‌കാരം ഫലസ്തീന്‍ സാഹിത്യകാരനും നോവലിസ്റ്റുമായ ഇബ്രാഹിം നസ്‌റുല്ലക്ക്. യു.കെയിലെ മാന്‍ ബൂക്കര്‍ പ്രൈസില്‍ അഫിലിയേറ്റ് ചെയ്ത നാഷണല്‍ പ്രൈസ് ഫോര്‍ അറബ് ഫിക്ഷന്‍ (ഐ.പി.എ.എഫ്) എന്ന സംഘടനയാണ് പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

‘ദി സെകന്റ് വാര്‍ ഓഫ് ദി ഡോഗ്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. അറബ് ലോകത്ത് ‘അല്‍ ബൂക്കര്‍-അല്‍ അറബി’ എന്നാണ് ഈ സംഘടന അറിയപ്പെടുന്നത്. അബുദാബി വിനോദ-സാംസ്‌കാരിക മന്ത്രാലയമാണ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത്. അബുദാബിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു.  പേരില്ലാത്ത രാജ്യത്തെ മനുഷ്യത്വമില്ലായ്മയുടെയും അരാജകത്വം നിറഞ്ഞതുമായ അവസ്ഥയുമാണ് അദ്ദേഹത്തിന്റെ നോവലില്‍ പ്രതിപാദിക്കുന്നത്.

 

Related Articles