Current Date

Search
Close this search box.
Search
Close this search box.

അറബ് ഉച്ചകോടി മൗറിത്താനിയയില്‍ ഇന്നാരംഭിക്കും

നുവാക്ശൂത്ത്: മൗറിത്താനിയന്‍ തലസ്ഥാനമായ നുവാക്ശൂത്തില്‍ ഇന്നാരംഭിക്കുന്ന 27-ാമത് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അറബ് രാഷ്ട്രത്തലവന്‍മാരും പ്രധാനമന്ത്രിമാരും എത്തി. യമന്‍, സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയില്‍ സംയുക്ത അറബ് സേനയുടെ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകളും നടക്കുമെന്ന് അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ഈയടുത്തുണ്ടായ സംഭവവികാസങ്ങളും ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രത്യാശയുടെ ഉച്ചകോടി എന്ന പേരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഏഴ് പ്രമുഖ അറബ്‌രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കുവൈത്ത് അമീര്‍ സബാഹ് അഹ്മദ് അല്‍ജാബിര്‍ സബാഹ്, സുഡാന്‍ പ്രസിഡന്റ് ഉമര്‍ ബശീര്‍, യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി, കൊമോറോസ് റിപബ്ലിക് പ്രസിഡന്റ് ഗസാലി ഉഥ്മാന്‍ തുടങ്ങിയര്‍ നുവാക്ശൂത്തില്‍ എത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ യൂണിയന്‍ പ്രസിഡന്റും ചാഡ് പ്രസിഡന്റുമായ ഇദ്‌രീസ് ദീബി ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കുന്നുണ്ട്. ഖത്തര്‍ അമീര്‍ അടക്കമുള്ള നേതാക്കള്‍ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles