Current Date

Search
Close this search box.
Search
Close this search box.

അറബികളോടും മുസ്‌ലിംകളോടും ഖുദ്‌സിന് വേണ്ടി രംഗത്ത് വരാന്‍ അല്‍ഖസ്സാം

ഗസ്സ: ഖുദ്‌സിലേക്കും അഖ്‌സയിലേക്കും മുഖം തിരിക്കാനും അതിന് വേണ്ടിയുള്ള അറബ് ഇസ്‌ലാമിക ശ്രമങ്ങളെ ഏകീകരിപ്പിക്കാനും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ആഹ്വാനം ചെയ്തു. മറ്റ് പോരാട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അന്താരാഷ്ട്ര ഖുദ്‌സ് ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെട്ടു.
”മുസ്‌ലിം ഉമ്മത്തിന് ഖുദ്‌സിനെയും അഖ്‌സയെയും സഹായിക്കാന്‍ സമയം ആയിട്ടില്ലേ? ഈ ഉമ്മത്തിന് അതിന് മേല്‍ പുരണ്ടിരിക്കുന്ന നിന്ദ്യതയുടെ പൊടിതട്ടി ഉണര്‍ന്നെണീക്കാന്‍ സമയമായില്ലേ?” എന്ന് അല്‍ഖസ്സാം വക്താവ് അബുല്‍ ഹസന്‍ തന്റെ പ്രസ്താവനയില്‍ ചോദിച്ചു. ഉമ്മത്തിനെ ശിഥിലമാക്കുകയും അതിന്റെ ശരീരം പിച്ചിചീന്തുകയും ശത്രുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന മറ്റ് പോരാട്ടങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാനും ശരിയായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
എല്ലാ വര്‍ഷവും വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച്ചയാണ് അന്താരാഷ്ട്ര ഖുദ്‌സ് ദിനമായി ആചരിക്കാറുള്ളത്. അധിനിവേശകരുമായുള്ള യഥാര്‍ഥ പോരാട്ടത്തിന്റെ ഭൂമികയും സമുദായത്തിന്‍രെ അടിസ്ഥാന പ്രശ്‌നവുമാണ് ഖുദ്‌സ് എന്ന് മുസ്‌ലിം സമുദായത്തെ ഓര്‍മപ്പെടുത്തുന്ന പ്രഖ്യാപനമാണ് ഖുദ്‌സ് ദിനമെന്ന് ഖുദ്‌സ് ദിനത്തോടനുബന്ധിച്ച് ഗസ്സയില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ റിദ്‌വാന്‍ പറഞ്ഞു. അധിനിവേശം ഖുദ്‌സിനും വിശ്വാസത്തിനും മനുഷ്യത്വത്തിനും എതിരെ വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ഫലസ്തീനെയും ഖുദ്‌സിനെയും ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള മാര്‍ഗം പ്രതിരോധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തീര്‍ച്ചയായും ഖുദ്‌സും ഫലസ്തീനും ഒരിക്കലും യെറുശലേമും ഇസ്രയേലുമായി മാറില്ലെന്ന് അല്‍ജിഹാദുല്‍ ഇസ്‌ലാമി നേതാവ് ഖാലിദ് അല്‍ബത്ശ് പറഞ്ഞു.

Related Articles