Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക ഇറാഖിലേക്ക് 1700 സൈനികരെ കൂടി അയക്കുന്നു

വാഷിംഗ്ടണ്‍: ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാഖ് സൈന്യത്തെ സഹായിക്കുന്നതിന് 1700 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. ശൈത്യകാലത്ത് ഇറാഖ് സൈന്യത്തിന് പിന്തുണ നല്‍കി അണിനിരക്കാന്‍ സൈനികര്‍ സന്നദ്ധരായിട്ടുണ്ടെന്ന് 82-ാം എയര്‍ബോണ്‍ ഡിവിഷന്‍ മേധാവി കേണല്‍ ജെയിംസ് പാറ്റ് പറഞ്ഞു. ഇറാഖില്‍ 500 സൈനികരെ കൂടി നിയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ഒക്ടോബറില്‍ പെന്റഗണ്‍ പറഞ്ഞിരുന്നത്.
നിലവില്‍ ഇറാഖില്‍ എത്ര അമേരിക്കന്‍ സൈനികരുണ്ടെന്ന കാര്യം പെന്റഗണ്‍ വെളിപ്പെടുത്തിയിട്ടില്ല. ഇറാഖില്‍ 3800ഉം സിറിയയില്‍ മൂന്നൂറും അമേരിക്കന്‍ സൈനികരുണ്ടെന്നാണ് ചില കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഐഎസിനെതിരെയുള്ള സൈനിക നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ പലതവണ ഇറാഖ് സന്ദര്‍ശിച്ചിട്ടുണ്ട്.

Related Articles