Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിലെ പോരാട്ടത്തില്‍ ആയുധങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ സൈന്യം

വാഷിംഗ്ടണ്‍: ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ അഫ്ഗാനിസ്താന്‍ സൈന്യത്തെ സഹായിക്കുന്ന അമേരിക്കന്‍ സൈനികര്‍ക്ക് അവരുടെ ആയുധങ്ങളും മറ്റു ഉപകരണങ്ങളും നഷ്ടമായെന്ന് അമേരിക്കന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സൈനിക താവളം വെടിവെപ്പിന് വിധേയമാക്കപ്പെട്ടപ്പോള്‍ ആയുധങ്ങളും ഉപകരണങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കിഴക്കന്‍ അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലുണ്ടായ പോരാട്ടത്തിലാണ് ആയുധങ്ങള്‍ നഷ്ടമായതെന്നും സൈനിക വക്താവ് ചാള്‍സ് ക്ലിവ്‌ലാന്റെ പറഞ്ഞു. അഞ്ച് അമേരിക്കന്‍ സൈനികര്‍ക്ക് അതില്‍ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നഷ്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡുകളും ആയുധങ്ങളും തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും ഓപറേഷനെ അത് കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നേരത്തെ ഐഎസ് പോരാളികള്‍ തങ്ങള്‍ പിടിച്ചെടുത്താതാണെന്ന് വ്യക്തമാക്കി കൊണ്ട് റോക്കറ്റ് ലോഞ്ചറുകളുയും ഗ്രനേഡുകളുടെയും ഐഡന്റിറ്റി കാര്‍ഡുകളുടെയും വയര്‍ലെസ് വിനിമയ സംവിധാനങ്ങളുടെയും ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു.

Related Articles