Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര സഖ്യം ഭീകരരെ സഹായിച്ചതിന് തെളിവുണ്ട്: എര്‍ദോഗാന്‍

അങ്കാറ: അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഭീകരവിരുദ്ധ സഖ്യം സിറിയയിലെ ഐഎസ് അടക്കമുള്ള ഭീകരരെ സഹായിക്കുന്നുണ്ടെന്നും അതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഗിനിയന്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടെയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹമിക്കാര്യം ആരോപിച്ചത്.
സിറിയയിലെ അല്‍ബാബില്‍ നാലു വശത്തുനിന്നും ഞങ്ങള്‍ ഐഎസിനെ ഉപരോധിച്ചപ്പോള്‍ അന്താരാഷ്ട്ര സഖ്യം അതിന്റെ വാഗ്ദാനം പാലിച്ചില്ലെന്നത് ദുഖകരമാണ്. നിര്‍ണായക ഘട്ടത്തില്‍ വാഗ്ദാനത്തിന് വിരുദ്ധമായിട്ടാണ് സഖ്യം പ്രവര്‍ത്തിച്ചത്. അവരുടെ പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും ഐഎസിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. അതില്‍ നിന്ന് ഒരടി പോലും പിന്നോട്ടുവെക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഐഎസിനെ അവസാനിപ്പിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സഖ്യം പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാല്‍ അവരിപ്പോള്‍ ഞങ്ങള്‍ ഭീകരരെ സഹായിക്കുന്നു എന്നാരോപിക്കുക വരെ ചെയ്തിരിക്കുന്നു. ഐഎസ് അതിന്റെ സിറിയന്‍ പതിപ്പായ പി.കെ.കെ അടക്കമുള്ള ഭീകരസംഘങ്ങളെ അത് സഹായിക്കുന്നുണ്ട്. എന്നും എര്‍ദോഗാന്‍ വ്യക്തമാക്കി.
സഖ്യത്തിനെതിരെയുള്ള ആരോപണത്തിന് മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് അവ ഫോട്ടോകളും വീഡിയോകളുമായിട്ടാണെന്നും പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ ആരോപണം അപഹാസ്യമാണെന്ന് വാഷിംഗ്ണ്‍ പ്രതികരിച്ചിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാര്‍ക് ടോണറാണ് ഇക്കാര്യം പറഞ്ഞത്.

Related Articles