Current Date

Search
Close this search box.
Search
Close this search box.

അധ്യാപകര്‍ക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ആലുവ: ഐ.ഇ.സി.ഐ ഇസ്‌ലാമിയാ കോളേജ് അധ്യാപകര്‍ക്ക് അസ്ഹറുല്‍ ഉലൂം കോളേജില്‍ വെച്ച് ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നമ്മുടെ കലാലയങ്ങള്‍ നവോത്ഥാനത്തിന്റെ കേന്ദ്രങ്ങളായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ സെഷനുകള്‍ക്ക് പ്രഫ. കെ.മുഹമ്മദ് അയ്‌രൂര്‍, ഡോ. കെ.പി അബ്ദുല്ലത്വീഫ്, ഡോ. പി.എം.മുസ്തഫ കൊച്ചിന്‍, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, പി.അമീന്‍ ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. അസ്ഹറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. അസ്ഹര്‍ കോളേജ് ഡയരക്ടര്‍ ഷക്കീര്‍ നദ്‌വി സമാപനം നിര്‍വ്വഹിച്ചു. അമീന്‍ ഇര്‍ഷാദ് സ്വാഗതവും ഷരീഫ് നദ്‌വി നന്ദിയും പറഞ്ഞു.

Related Articles