Current Date

Search
Close this search box.
Search
Close this search box.

അധിനിവേശത്തിന്റെ ദുരിതങ്ങളാണ് മുസ്‌ലിം നാടുകള്‍ അനുഭവിക്കുന്നത്: ഡോ. അല്‍ഖറദാഗി

ദോഹ: അധിനിവേശത്തിന്റെയും കോളനിവല്‍കരണത്തിന്റെയും ദുരിതങ്ങളാണ് മുസ്‌ലിം നാടുകള്‍ ഇന്നനുഭവിക്കുന്നതെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി. ബഅഥ്, കമ്മ്യൂണിസ്റ്റ്, വംശീയ ചിന്തകള്‍ ഇവിടെ വിട്ടേച്ചാണ് അവര്‍ പോയത്. ഭരണാധികാരികളില്‍ ചിലര്‍ തങ്ങളുടെ ജനതക്കെതിരെ നടത്തുന്ന അതിക്രമങ്ങളില്‍ പ്രസ്തുത ചിന്തകളുടെ ശേഷിപ്പുകള്‍ നമുക്ക് കാണാം. എല്ലാവിധ മാരകായുധങ്ങളും ഉപയോഗിച്ച് അവര്‍ ജനതയെ കൊല്ലുകയും കുടിയിറക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു. ഖാന്‍ ശൈഖൂനിലെ കുറ്റകൃത്യത്തിന്റെ ചിത്രങ്ങള്‍ ഭരണാധികാരിയുടെ അതിക്രമത്തിന്റെ ആഴത്തെയാണ് കുറിക്കുന്നത്. ഇന്ന് മുസ്‌ലിംകളെ പ്രയാസപ്പെടുത്തുന്ന മറ്റൊരു വിപത്താണ് രാത്രിയും പകലും തങ്ങള്‍ക്കെതിരെ കുതന്ത്രങ്ങള്‍ മെനയുന്ന മറ്റുള്ളവരുടെ സഹായമാണവര്‍ തേടുന്നത് എന്നത്. എന്ന് അദ്ദേഹം പറഞ്ഞു.
സിറിയയില്‍ നിരവധി നിരപരാധികളുടെ ജീവന്‍ അപഹരിച്ച രാസായുധാക്രമണത്തില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരോധിച്ചിട്ടുള്ള ആയുധം ഉപയോഗിച്ചപ്പോള്‍ മറ്റൊരു കൊലയാളിയിലാണ് രക്ഷ കണ്ടെത്തിയത്. അതേസമയം അറബ് മുസ്‌ലിം ലോകത്തിന് അപലപിക്കാന്‍ മാത്രമാണ് സാധിച്ചത്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles