Current Date

Search
Close this search box.
Search
Close this search box.

അധിക അറബ് രാഷ്ട്രങ്ങളും ഇസ്രയേലിനെ ശത്രുവായി കാണുന്നില്ല: നെതന്യാഹു

തെല്‍അവീവ്: അധിക അറബ് രാഷ്ട്രങ്ങളും ഇസ്രയേലിനെ ശത്രുവായി കാണുന്നവരല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ഇസ്രയേല്‍ നെസറ്റിന്റെ (പാര്‍ലമെന്റ്) ശീതകാല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിട്ടുവീഴ്ച്ചകള്‍ കാണിക്കുകയും 1967ലെ അതിര്‍ത്തിലേക്ക് പിന്‍വാങ്ങുകയും ചെയ്താലല്ലാതെ ഫലസ്തീനികളുമായി സമാധാനം സാധ്യമല്ല. എന്നാല്‍ അതോടൊപ്പം ഇസ്രയേല്‍ ശക്തവും സുരക്ഷിതവുമായ രാഷ്ട്രമായി നിലകൊള്ളുകയും ചെയ്യും. ഫലസ്തീനികളുമായുള്ള സമാധാന ചര്‍ച്ചയിലേക്ക് മടങ്ങുന്നതിന് ബാഹ്യ ശാസനകളൊന്നും അംഗീകരിക്കില്ല. ഇസ്രയേലിനെ ശത്രുവായി കാണാത്ത നിരവധി അറബ് രാഷ്ട്രങ്ങളുണ്ട്. എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സമാധാന മാര്‍ഗങ്ങള്‍ തകിടം മറിക്കുന്ന നീക്കങ്ങളും ഉണ്ടെന്ന് നെതന്യാഹു സൂചിപ്പിച്ചു. എന്നാല്‍ അത് സംബന്ധിച്ച് മറ്റ് വിശദാംശങ്ങളൊന്നും അദ്ദേഹം നല്‍കിയില്ല. ഞങ്ങള്‍ ഇവിടെ അവശേഷിക്കേണ്ടതുണ്ടെന്ന് ഫലസ്തീനികള്‍ മനസ്സിലാക്കുന്നതിന് സമയം വേണ്ടി വരും. സമാധാനത്തിലേക്കുള്ള മാര്‍ഗം തകിടം മറിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles