Current Date

Search
Close this search box.
Search
Close this search box.

അട്ടിമറി വിജയിച്ചിരുന്നെങ്കില്‍ ഖുമൈനിയെ പോലെ ഗുലനും മടങ്ങിയെത്തുമായിരുന്നു: തുര്‍ക്കി മന്ത്രി

അങ്കാറ: അട്ടിമറി വിജയിച്ചിരുന്നുവെങ്കില്‍ ആയത്തുല്ല ഖുമൈനി ഇറാനിലേക്ക് മടങ്ങിയെത്തിയ പോലെ അമേരിക്കയില്‍ കഴിയുന്ന വിമത നേതാവ് ഫത്ഹുല്ല ഗുലന്‍ തുര്‍ക്കിയിലേക്ക് മടങ്ങുമായിരുന്നെന്ന് തുര്‍ക്കി നീതിന്യായ വകുപ്പ് മന്ത്രി ബകീര്‍ ബോസ്ദാഗ്. കഴിഞ്ഞ ദിവസം അദ്ദേഹം നല്‍കിയ പത്ര പ്രസ്താവനയിലാണത് പറഞ്ഞത്. രാഷ്ട്രത്തിന്റെ സുപ്രധാന തസ്തികകളിലെല്ലാം ആളുകളെ തിരുകികയറ്റി കഴിഞ്ഞ നാല്‍പത് വര്‍ഷമായി ഗുലന്‍ പ്രസ്ഥാനം അട്ടിമറിക്കുള്ള ഒരുക്കങ്ങളും ആസൂത്രണങ്ങളും നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്ര സിരാകേന്ദ്രങ്ങളില്‍ ഗുലന്‍ പ്രസ്ഥാനം നടത്തുന്ന ഇടപെടുകള്‍ക്ക് ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി ഭരണകൂടം അടക്കമുള്ള എല്ലാവരും ഉത്തരവാദികളാണ്. അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സൈനിക ഓഫീസര്‍മാര്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ ഭരണകൂടം വരുന്നതിന് മുമ്പേ സൈന്യത്തിലുള്ളവരാണ് എന്നും ബോസ്ദാഗ് പറഞ്ഞു. തുര്‍ക്കി സായുധ സേനയെ ഗുലന്‍ പ്രസ്ഥാനത്തില്‍ നിന്നും ശുദ്ധീകരിക്കാന്‍ സമയമായിരിക്കുന്നു. അട്ടിമറി ശ്രമം നടന്ന രാത്രിയില്‍ സൈനിക താവളങ്ങളില്‍ നടന്ന കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles