Current Date

Search
Close this search box.
Search
Close this search box.

അഖ്‌സയിലെ അതിക്രമങ്ങള്‍; ഇസ്രയേലിന് മുന്നറിയിപ്പുമായി ഫലസ്തീന്‍ ഗ്രൂപ്പുകള്‍

ഗസ്സ: മസ്ജദുല്‍ അഖ്‌സക്ക് നേരെയള്ള ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകള്‍. ഇസ്രയേലിന്റെ നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും പ്രദേശത്തിന്റെ സ്ഥിതി ഒന്നടങ്കം അത് മാറ്റുമെന്നും ഫലസ്തീന്‍ ഗ്രൂപ്പുകളുടെ സൈനിക വിംഗുകള്‍ വ്യക്തമാക്കി. മുസ്‌ലിം സമൂഹത്തിന്റെ ശത്രുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും യാതൊരു ഫലവും ചെയ്യാത്ത പോരാട്ടങ്ങളില്‍ അറബ് ഇസ്‌ലാമിക ലോകം വ്യാപൃതരായിരിക്കുന്ന പശ്ചാത്തലത്തില്‍ അധിനിവേശ ഇസ്രയേല്‍ അഖ്‌സക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്ന് കഴിഞ്ഞ ദിവസം ഗസ്സയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സൈനിക വിംഗുകള്‍ വ്യക്തമാക്കി. അഖ്‌സക്ക് മേല്‍ ഇസ്രയേല്‍ അതിക്രമം തുടര്‍ന്നാല്‍ സൈനിക വിംഗുകളായിരിക്കും കാര്യങ്ങള്‍ ഏറ്റെടുക്കുകയെന്നും അവ മുന്നറിയിപ്പ് നല്‍കി.

Related Articles