Current Date

Search
Close this search box.
Search
Close this search box.

അക്കാദമിക മികവും മൂല്യബോധവും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസം ശക്തിപ്പെടണം: ടി ആരിഫലി

തേഞ്ഞിപ്പലം: അക്കാദമികവും മൂല്യബോധവും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസം ശക്തിപ്പെട്ട് വരണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി.അമീര്‍ ടി ആരിഫലി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാലോചിതമായ മാറ്റത്തിനും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്വയംവിധേയമാവുകയും വിദ്യാര്‍ഥി സമൂഹത്തെ അതിന് പര്യാപ്തമാക്കുകയും  വേണം. ഓരോ വിദ്യാര്‍ഥിയിലുമുള്ള കഴിവുകള്‍ പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാനും വികസിപ്പിക്കാനാവശ്യമായ നൈരന്തര്യമുള്ള ട്രൈനിംഗും പഠന പ്രവര്‍ത്തനവും നിര്‍വഹിക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരള  വിദ്യാഭ്യാസ വകുപ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച എജ്യു സമ്മിറ്റ് 16 ന്റെ സമാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീഡിഫൈന്‍ ക്ലാസ് റൂം പ്രാക്ട്രീസ് എന്ന വിഷയത്തില്‍ ഡോ. കെ.എസ് പ്രസാദും ലൈഫ് സ്‌കില്‍ ഡവലപ്പ്‌മെന്റ്  വിഷയത്തില്‍ സുരേഷ് പി.കെ രാമനാട്ടുകരയും പെര്‍ഫോമന്‍സ് സ്റ്റാന്റേര്‍ഡ് ഇന്‍ സ്‌കൂള്‍സ് വിഷയത്തില്‍ എസ്.എം നൗഷാദും സംസാരിച്ചു. എം ദാവൂദ്, സുശീര്‍ ഹസ്സന്‍, ഡോ. എ.ബി മൊയ്തീന്‍ കുട്ടി. എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ കൂട്ടില്‍ മുഹമ്മദലി ചര്‍ച്ചകള്‍ സമാഹരിച്ചു സംസാരിച്ചു. ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിക്കുകയും സുലൈമാന്‍ ഊരകം നന്ദി പറയുകയും ചെയ്തു.

Related Articles