Current Date

Search
Close this search box.
Search
Close this search box.

അംബേദ്കര്‍ ഗാന്ധിയേക്കാള്‍ വലിയ നേതാവ്: ഉവൈസി

സംഭാല്‍: മഹാത്മാ ഗാന്ധിയേക്കാള്‍ ‘വലിയ നേതാവാണ്’ ബി.ആര്‍. അംബേദ്കര്‍ എന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സമൂഹത്തില്‍ നീതി ഉറപ്പാക്കിയ മതേതരവും വിവേചനങ്ങള്‍ ഇല്ലാത്തതുമായ ഭരണഘടന നല്‍കിയ ദലിത് വ്യക്തിത്വം എന്ന കാരണത്താലാണതെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ആള്‍ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധിയേക്കാള്‍ വലിയ നേതാവാണ് അംബേദ്കര്‍. മതേതരവും വിവേചനങ്ങളില്ലാത്തതുമായ ഒരു ഭരണഘടന അദ്ദേഹം സമര്‍പിച്ചിട്ടായിരുന്നുവെങ്കില്‍ രാജ്യത്ത് അനീതിയുടെ നിരക്ക് വര്‍ധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖാദി കലണ്ടറിലും ഡയറിയിലും ഗാന്ധിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം വെച്ചതിനെയും ഉവൈസി വിമര്‍ശിച്ചു. പാകിസ്താന് ‘തക്കതായ’ മറുപടി നല്‍കുമെന്നാണ് തെരെഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മോദി പറഞ്ഞിരുന്നതെന്നും എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് 28 ജവാന്‍മാര്‍ രക്തസാക്ഷികളായിട്ടും അത്തരം ഒരു മറുപടിയുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ വിദേശകാര്യ നയത്തെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

Related Articles