Kerala VoiceNews

ഇടതു സര്‍ക്കാറിന്റെ സ്റ്റാലിനിസ്റ്റ് പോലീസ് രാജിനെതിരെ പ്രതിഷേധിച്ചു

കാസറഗോഡ്: സാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകരുമായ കമല്‍ സി. ചവറ, നദീര്‍ എന്നിവരുടെ അറസ്റ്റിലും ഇടതു സര്‍ക്കാര്‍ വ്യാപകമായി യുവാക്കള്‍ക്കെതിരെ യു.എ.പി.എ. ചുമത്തിയതിനെതിരെയും പ്രതിഷേധിച്ചു കൊണ്ട് ഇടതു സര്‍ക്കാരിന്റെ സ്റ്റാലിനിസ്റ്റ് പോലീസ് രാജിനെതിരെ എസ്.ഐ.ഒ നഗരത്തില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി. ജമാഅത്തെ ഇസ്‌ലാമി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അസ്‌റാര്‍ ബി.എ, സമിതിയംഗങ്ങളായ ഇസാസുല്ലാഹ്, അസ്‌ലം സൂരമ്പയല്‍, തബ്ഷീര്‍, മുസവ്വിര്‍, നാസിഹ്, ഇസ്ഹാഖ് മഞ്ചേശ്വര്‍, സഫ്‌വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments
Related Articles
Show More

One Comment

Leave a Reply

Your email address will not be published.

Close
Close