Current Date

Search
Close this search box.
Search
Close this search box.

വൈജ്ഞാനിക പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കുന്നതില്‍ മക്കാ സ്ത്രീകളുടെ പങ്ക്

അബൂസലമ അബ്ദുര്‍റഹ്മാനില്‍ നിന്ന് ഉദ്ധരിക്കുന്നു:വിശുദ്ധ ഖുര്‍ആനിലെ ഓരോ സൂക്തത്തിന്റെയും ആശയ തലങ്ങള്‍ വിവരിക്കുന്നതിലും, ഫിഖ്ഹിലും ഹദീസിലും ആയിശ(റ)വിനേക്കാള്‍ വ്യുല്‍പത്തിയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല(ഇബ്‌നു അസീര്‍). വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയില്‍ സ്ത്രീകള്‍ക്ക് ക്രിയാത്മകമായ പങ്കുണ്ടായിരുന്നുവെന്ന് ഇസ്‌ലാമിക ചരിത്രം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം. ഹിജ്‌റ ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും പ്രത്യേകിച്ച് അധ്യാപന മേഖലയില്‍ സ്ത്രീകള്‍ നിറഞ്ഞുനിന്നു. ഇസ്‌ലാമിന്റെ പ്രാരംഭകാലത്ത് വൈജ്ഞാനിക മേഖലയില്‍ അവഗാഹമുള്ള സ്ത്രീയായിരുന്നു ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ). ദീനി വിഷയങ്ങളില്‍ ഉന്നതരായ സഹാബികളും താബിഇകളും അവരെയാണ് അവലംബമാക്കിയിരുന്നത്.

ഹിജ്‌റ ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ വിജ്ഞാനത്തിന് വലിയ പ്രാധാന്യം ലഭിക്കുകയുണ്ടായി. തദനുസൃതമായി മക്കയില്‍ വൈജ്ഞാനിക മേഖലയില്‍ അനുഗ്രഹീതരായ ഒരു കൂട്ടം സത്രീകള്‍ മക്കയില്‍ രംഗത്തുവരികയുണ്ടായി. ആയിശ ബിന്‍ത് മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ അലി അല്‍ കൈസിയെ പോലുള്ളവര്‍ അതില്‍ പ്രമുഖയായിരുന്നു. ഹിജ്‌റ 643-ല്‍ മക്കയിലാണ് ജനിച്ചത്. ധാരാളം പേരില്‍ നിന്ന് വിജ്ഞാനം നേടുകയും നിരവധി പേരിലേക്ക് അവ പ്രസരിപ്പിക്കുകയുമുണ്ടായി. ഉമ്മുല്‍ ഹുസൈന്‍ സആദ ബിന്‍ത് അബ്ദുല്‍ മലിക് ബിന്‍ മുഹമ്മദ് അല്‍ ബകരി, അത്തൂനീസി അല്‍ മക്കി ജമാല്‍ ഉസയൂത്വിയെ പോലുള്ള വലിയ പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം കരഗതമാക്കുകയും അത് പകര്‍ന്നു നല്‍കാനുള്ള അനുമതി നേടുകയും ചെയ്തു. അധ്യാപനത്തിന്റെയും നിവേദനത്തിന്റെയും ചുമതല ഏറ്റെടുത്ത പ്രധാന സ്ത്രീകള്‍ ഉണ്ടായിരുന്നു.

ഹിജ്‌റ 650-ല്‍ മരണപ്പെട്ട ഫാത്വിമ ബിന്‍ത് ത്വന്‍താശി ബിന്‍ കംശത്‌കൈന് അവരില്‍ പെട്ടയാളാണ്. അവരില്‍ നിന്നും ഖുതുബുദ്ധീന്‍ ഖസ്തലാനിയും, ശറഫുദ്ദീന്‍ ദിംയാതി ബഗ്ദാദും ഹദീസ് പഠിക്കുകയുണ്ടായി. അവര്‍ മക്കയിലായിരുന്നു താമസിച്ചിരുന്നത്. ഇമാം ഹമ്പലില്‍ നിന്ന് വിജ്ഞാനമാര്‍ജിച്ച സൈനബ് ബിന്‍ത് മക്കി ബിന്‍ അലി ബിന്‍ കാമില്‍ അല്‍ഹറാനി പിന്നീട് അധ്യാപന സേവനമനുഷ്ഠിക്കുകയും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയുമായിത്തീര്‍ന്നു. ഹിജ്‌റ 718-ല്‍ മരണപ്പെട്ട ആയിശ ബിന്‍ത് ഇബ്രാഹീം ബിന്‍ അഹ്മദ് അത്വാഇ മക്കയിലെ മറ്റൊരു പ്രധാന വനിതയായിരുന്നു. മുഹദ്ദിസുകളില്‍ പ്രമുഖനായ ബറാസിലി അവരില്‍ നിന്നും വിജ്ഞാനമാര്‍ജിക്കുകയുണ്ടായി. അതു തന്നെ അവളുടെ മഹത്വത്തിന് തെളിവാണ്. നിരവധി പേര്‍ക്ക് നിവേദനം ചെയ്യാനുള്ള അനുമതി നല്‍കുകയുണ്ടായി. ബുര്‍ഹാന്‍ ബിന്‍ അഹ്മദ് അല്‍ ബുഗ്‌ലി അശ്ശാമി അവരില്‍ പ്രമുഖനാണ്. ഖുറൈശികളില്‍ പെട്ട ആറു സ്ത്രീകള്‍ക്ക് ഹദീസ് രേഖപ്പെടുത്താനുള്ള അനുമതി നല്‍കുകയുണ്ടായി.

ഹദീസ് തേടിയുള്ള യാത്രകള്‍ പുരുഷന്മാരില്‍ പരിമിതമായിരുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ആയിശ ത്വാഇ, ഫാത്വിമ ബഗ്ദാദി തുടങ്ങിയ സ്ത്രീകള്‍ യാത്രയില്‍ പങ്കാളിത്തം വഹിച്ചിരുന്നു. മക്കയില്‍ അനുമതി നല്‍കാന്‍ യോഗ്യരായ നിരവധി സ്ത്രീകള്‍ ഉണ്ടായിരുന്നു. ഉമ്മു റൈം ബിന്‍ത് അലി സാഖിബ് (ഹി:713), ഖാദി സുലൈമാന്‍ ബിന്‍ ഹംസ, ജമാലുദ്ദീന്‍ ബിന്‍ ഫഹദ് തുടങ്ങിയവര്‍ ഈ മഹതിയില്‍ നിന്നും അനുമതി ലഭിച്ചയാളാണ്. ഉമ്മു കുല്‍സൂം ബിന്‍ത് ഖാദി മുഹമ്മദ്(ഹി:777) ഹദീസ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി നല്‍കിയ പ്രമുഖരാണ് രിദാ ത്വബരി, അബുല്‍ അബ്ബാസ്, അബുല്‍ അബ്ബാസ്, അഹ്മദ് ബിന്‍ ഖതന്‍ദി തുടങ്ങിയവര്‍.

ഉമ്മുല്‍ ഹസന്‍ ബിന്‍ത് അബില്‍ ഖൈര്‍ ഇബ്‌നുല്‍ ഖാരി എന്ന മഹതി ഇബ്‌നു അഖീല്‍, ബഹാഉദ്ദീന്‍ ഖലീല്‍ തുടങ്ങിയ തുടങ്ങിയവരില്‍ നിന്ന് അനുമതി നേടുകയുണ്ടായി. ബുര്‍ഹാന്‍ അശ്ശാമി, ഇബ്‌നു അബില്‍ മജ്ദ്, അഹ്മദ് ബിന്‍ അലി, അബൂ ഹുറൈറ ബിന്‍ അദ്ദഹബി തുടങ്ങിയവരില്‍ നിന്നാണ് സഫിയ്യ ബിന്‍ത് മുഹമ്മദ് അനുമതി തേടിയത്. മറ്റു പ്രദേശങ്ങളിലുള്ള പണ്ഡിതന്മാരില്‍ നിന്ന് അനുമതി നേടിയ മക്കയിലെ സ്ത്രീകളില്‍ പ്രമുഖരാണ്. ആയിശ ബിന്‍ത് മുഹമ്മദ് അല്‍ ഖൈസി (ഹി:716). ഫാത്വിമ ബിന്‍ത് അശ്ശൈഖ് ഖുതുബുദ്ദീന്‍ ഖസ്തലാനി (ഹി:721). വൈജ്ഞാനിക പ്രസ്ഥാനം ജീവിപ്പിക്കുന്നതിലുള്ള പങ്ക് മക്കയിലെ സ്ത്രീകളില്‍ പരിമിതമായിരുന്നില്ല. മദീനയിലും ബൈതുല്‍ മഖ്ദസിലും സ്തുത്യര്‍ഹമായ പങ്ക് സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഖുതുബുദ്ദീന്‍ ഖസ്തലാനിയുടെ മാതാവ്, ഉമ്മുല്‍ ഹുസൈന്‍ ബിന്‍ത് ശിഹാബുദ്ദീന്‍ ത്വബരി, ഉമ്മുല്‍ ഖലീല്‍ ഖദീജ, ഉമ്മു ഈസ മറിയം, അലിയ്യു ബിന്‍ അബ്ദുല്ല ബിന്‍ അത്വിയ്യയുടെ മകള്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.

വൈജ്ഞാനിക സംരംഭങ്ങള്‍ ജീവിപ്പിക്കുന്നതിലും മറ്റു മഹദ് സംരംഭങ്ങളിലെ പങ്കാളിത്തത്തിലും മക്കയിലെ സ്ത്രീകള്‍ക്ക്,പ്രത്യേകിച്ച് ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ വലിയ പങ്കുണ്ടായിരുന്നു. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് വിജ്ഞാനീയങ്ങളില്‍ നിപുണരായ അനേകം സ്ത്രീകള്‍ മക്കയിലുണ്ടായിരുന്നു.

(കടപ്പാട് )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles