Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ പഠന താൽപര്യം മനസ്സിലാക്കാൻ

പുതിയ അധ്യായന വർഷം നമ്മുടെ കുട്ടികളുടെ ജീവിതത്തിൻറെ വഴിത്തിരിവിൻറെ ഘട്ടമാണ്. വേനലവധി ദിവസങ്ങൾ കഴിഞ്ഞ്, പുതിയ ക്ളാസുകളിലേക്കും പഠനങ്ങളിലേക്കും ചേക്കേറാനുള്ള ഒരുക്കത്തിലാണ് അവർ. അവരെ ശരിയായ രൂപത്തിൽ വളർത്തികൊണ്ട് വരലാണല്ലോ പാരൻറെിംഗ് എന്ന് പറയുന്നത്. നമ്മുടെ ഭാഷയിൽ രക്ഷാകർതൃത്വം എന്ന് പറയാം. കുട്ടികൾക്ക് ശരിയായ ദിശ നിർണ്ണയിച്ച് കൊടുത്തില്ലങ്കിൽ അവർ വഴിപിഴക്കും. താളം തെറ്റും. അതോടെ അവരുടെ ഭാവി തകരുന്നു. നമ്മുടെ പ്രതീക്ഷകൾ കൂമ്പടയുന്നു.

കുട്ടികൾക്ക് ശരിയായ ദിശ നിർണ്ണയിച്ച് കൊടുക്കാൻ അവരുടെ പഠന താൽപര്യം എന്താണെന്ന് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. എല്ലാവരും പഠനത്തിൽ മിടുക്കരാവണമെന്നില്ല. കൃഷി, കച്ചവടം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവും പ്രാപ്തിയുള്ളവരും ഉണ്ടാവും. അത്തരക്കാരെ നിർബന്ധിച്ച് കോളേജിൽ ചേർത്ത് സമയം കളയരുത്. യൂനിവേർസിറ്റിയിൽ നന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് നേടിയാൽ എല്ലാം നേടി എന്നും വിചാരിക്കേണ്ടതില്ല. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രമുഖരിൽ ഒരാളാണല്ലോ ബിൽ ഗെയിറ്റ്. കുട്ടികളുടെ പഠന താൽപര്യത്തെ ആഴത്തിൽ അവരെപോലെ രക്ഷിതാക്കളും മനസ്സിലാക്കുക എന്നതാണ് പ്രധാനം.

കുട്ടികളുടെ പഠന താൽപര്യവും അവരുടെ ഭാവി പ്രതീക്ഷകളും അവർ എന്ത് ജോലിയിൽ വ്യാപരിക്കുവാൻ ഉദ്ദ്യേശിക്കുന്നു എന്നറിയാൻ അവരുടെ മനസ്സിലേക്കിറങ്ങുകയാണ് അതിനുള്ള ഒരു വഴി. കുട്ടികളോട് സുഹൃത്തുക്കളെ പോലെ അടുത്ത് ഇടപെടുകയും അവൻറെ മനോഗതങ്ങൾ വായിച്ചറിയുകയും ചെയ്യേണ്ടതാണ്. അതിന് സഹായകമാകാവുന്ന, അവനോട് / അവളോട് ചർച്ചക്ക് തുടക്കം കുറിക്കാവുന്ന സൗഹൃദത്തോടെ ചോദിക്കാവുന്ന ഏതാനും അന്വേഷണങ്ങൾ ചുവടെ:

മകനേ/മകളേ, നിൻറെ അഭിരുചി എന്താണ്? നീ ആരായിത്തീരാനാണ് ആഗ്രഹിക്കുന്നത്? നീ നിന്നിൽ കാണുന്ന സവിശേഷ ഗുണങ്ങൾ എന്തെല്ലാമാണ്? അവൻ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഏതെങ്കിലും ജോലി ചൂണ്ടികാണിച്ച് മകന് ഈ ജോലി ഇഷ്ടമാണൊ എന്ന് ആരായാം. നിൻറെ കൂട്ടുകാർ നിന്നെ ഇഷ്ടപ്പെടാറുണ്ടൊ? നിൻറെ എന്ത് കഴിവാണ് അവരെ ആഘർഷിക്കുന്നത്? അധ്യാപകർക്ക് മകനോട് ഇഷ്ടമാണൊ? മകൻെറ ഏത് കഴിവിലാണ് അവർ നിന്നെ പ്രശംസിക്കാറുള്ളത്? ശാസ്ത്രത്തിലാണൊ, കലയിലാണൊ, മതത്തിലാണൊ, സ്പോർടിസിലാണൊ, ജനസേവന പ്രവർത്തനങ്ങളിലാണൊ? ഏത് വിഷയത്തിലാണ് മകന് താൽപര്യം?

മേൽ പറഞ്ഞതും അല്ലാത്തതുമായ ചോദ്യങ്ങൾ വളരെ സൗഹൃദത്തോടെ ചോദിച്ച് കുട്ടികളുടെ മനസ്സിൻറെ ഉള്ളറകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുക. അത് അവരുടെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവായിത്തീരും. ഇത്തരം ചോദ്യങ്ങൾ കുട്ടികൾക്ക് അവരുടെ ആത്മാവിനെ കണ്ടത്തൊൻ സഹായിക്കും. അവനവൻറെ ആത്മാവിൻറെ ഭാഷ മനസ്സിലാക്കുക എന്നതാണ് ഒരാളെ ഉന്നതിയിലേക്കത്തെിക്കുന്ന പ്രധാന ഘടകം.

ഏതൊരു വിദ്യാർത്ഥിക്കും അവരുടെ ആത്മാവിൻറെ ഭാഷ മനസ്സിലായാൽ, അവർ ആരായിതീരാനാണ് ഉദ്ദ്യേശിക്കുന്നതെന്നും അവരുടെ ജീവിത ദൗത്യമെന്താണെന്നും ഗ്രഹിക്കാൻ കഴിയും. അവരിൽ നിലീനമായ കഴിവുകൾ അവർക്ക് തിരിച്ചറിയാൻ കഴിയും. അതാണ് ഒരാളുടെ വിദ്യാഭ്യാസ ജീവിതത്തിലെ സുപ്രധാന ഘടകം. രക്ഷിതാക്കളെന്ന നിലയിൽ അക്കാര്യത്തിൽ അവരെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. കൂടാതെ അവരുടെ കഴിവുകളും അഭിരുചികളും പരിശോധിക്കാൻ കൗൺസിലിംഗ് സെൻറെറുകളിൽ ശാസ്ത്രീയ സംവിധാനങ്ങളും ലഭ്യമാണ്. സെക്കൻറെറി പഠനം പൂർത്തിയാക്കിയ കുട്ടികളെ ഇത്തരം ടെസ്റ്റുകൾക്ക് വിധേയമാക്കി ഉപരി പഠനത്തിന് അയക്കുന്നതാണ് ഫലപ്രദമായ രീതി.

ഒരു തത്തവിൽപനക്കാരൻറെ കഥ ഓർമ്മ വരുന്നു. ഒരു പക്ഷി വിൽപന കടയിൽ രണ്ട് തരം തത്തകളെ വിൽക്കുന്നുണ്ടായിരുന്നു. ഒന്ന് വില കൂടിയ മുന്തിയ ഇനം തത്തകളാണെങ്കിൽ മറ്റേത് കാണാൻ ഒരുപോലെയാണെങ്കിലും മുന്തിയ ഇനമൊന്നുമായിരുന്നില്ല. ഒന്നിന് അസാമന്യമായ വിലയാണ് തത്ത വിൽപനക്കാരൻ ആവശ്യപ്പെട്ടതെങ്കിൽ മറ്റേതിന് താരതമ്യേന വിലകുറവായിരുന്നു.
ഇത് കണ്ട ഒരു വഴിപോക്കൻ ചോദിച്ചു: രണ്ടും തത്തയാണല്ലോ? ഒറ്റ നോട്ടത്തിൽ രണ്ടും ഒരുപോലെ തോന്നിപ്പിക്കുന്നുണ്ടല്ലോ?

തത്ത വിൽപനക്കാരൻ പറഞ്ഞു: രണ്ടിനേയും വളർത്തിയ രീതി വിത്യസ്തമായിരുന്നു. വില കൂടിയ തത്ത നിങ്ങളോട് നല്ല വർത്തമാനങ്ങൾ പറഞ്ഞ് സല്ലപിക്കുമെങ്കിൽ മറ്റെ തത്തക്ക് അത്തരം പരിശീലനമൊന്നും നൽകീട്ടില്ല. വളർന്ന് വരുന്ന നമ്മുടെ കുട്ടികളുടെ കാര്യത്തിലും മികച്ച വിദ്യാഭ്യാസവും പരിശീലനവും നൽകേണ്ടതിൻറെ പ്രസക്തി സൂചിപ്പിക്കാനാണ് തത്തയുടെ കഥ പറഞ്ഞത്. എസ്.എസ്.എൽ.സി പരീക്ഷയുടേയും സെക്കൻറെറി പരീക്ഷയുടെ റിസൽട്ടുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ അവർക്ക് എല്ലാവർക്കും വിജയാശംസകൾ നേരുന്നു. നല്ലൊരു വഴി തെരഞ്ഞെടുക്കാനും.

Related Articles