Current Date

Search
Close this search box.
Search
Close this search box.

ഫിത്‌ന പടരുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്!

fitna.jpg

സന്മാര്‍ഗ പാതയില്‍ നിന്നും സന്താനങ്ങള്‍ തെന്നിമാറുന്നതിനെ കുറിച്ച് രക്ഷിതാക്കള്‍ ജാഗ്രതയുള്ളവരാകേണ്ടതുണ്ട്. സാഹചര്യങ്ങള്‍ അപകടകരമാകുമ്പോള്‍ അതീവ സൂക്ഷമത പാലിച്ചില്ലെങ്കില്‍ നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടാനിടവരും.

1. സന്താനങ്ങളെ വ്യതിചനങ്ങളില്‍ നിന്നും രക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. അവരുടെ കാര്യത്തില്‍ ഉത്തരവാദിത്തവും സംരക്ഷണവും ഏല്‍പിക്കപ്പെട്ടവരാണ് രക്ഷിതാക്കള്‍. പരലോകത്ത് കൃത്യമായ വിചാരണയെ അവര്‍ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യും. എന്നാല്‍ നല്ല ഉദ്ദേശ ശുദ്ധിയോടെ അവരുടെ സംസ്‌കരണത്തിനായി നിരന്തര പരിശ്രമങ്ങള്‍ നടത്തുകയും നിര്‍ബന്ധമായ ബാധ്യതകള്‍ നിര്‍വഹിക്കുകയും ചെയ്ത രക്ഷിതാക്കള്‍ ഇതില്‍ നിന്ന് രക്ഷപ്പെടും.

2. മക്കളെ ശ്രദ്ധിക്കുകയും അവരുടെ കാര്യം അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അല്ലാഹു അവരെയും നമ്മെയും സച്ചരിതരില്‍ ഉള്‍പ്പെടുത്താനായി നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്യുക. അവരുടെ സംസ്‌കരണത്തിലൂടെയും സന്മാര്‍ഗത്തിലൂടെയും അല്ലാഹു നമ്മുടെ കണ്ണിന് കുളിര്‍മയേകിയേക്കും.
 
3. സാധാരണ കൗണ്‍സിലര്‍മാര്‍ ഉദ്ധരിക്കുന്ന ഒരു ആപ്തവാക്യമുണ്ട്. ഏഴ് വയസ് വരെ മകനെ നീ കളിപ്പിക്കുക, പിന്നീടുള്ള ഏഴ് വയസ്സ് അവനെ സംസ്‌കാര മര്യാദകള്‍ പരിശീലിപ്പിക്കുക, പിന്നീടുള്ള ഏഴ് വയസ്സില്‍ അവനുമായി ചങ്ങാത്തമുണ്ടാക്കുക. ഇത് വളരെ ശരിയായ വിവരണമാണ്. കുട്ടിക്കാലത്തും കൗമാര ദശയുടെ വിവിധ ഘട്ടങ്ങളിലും വൈകാരിക സമ്മര്‍ദ്ധവും നിരവധി പ്രതിസന്ധികളും വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കും. ഈ ഘട്ടം നന്മയുടെ പാതയില്‍ കഴിച്ചുകൂട്ടുകയാണെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പിന്നീടുള്ള ജീവിതം തദനുസൃതമായിരിക്കും.

4. ഓരോ പ്രായത്തിനും അതിന്റെതായ സവിശേഷതകളും അനിവാര്യതകളുമുണ്ട്. നിന്റെ പ്രായവും വരണ്ട മാനദണ്ഡങ്ങളുമായിരിക്കില്ല വളര്‍ന്നു വരുന്ന കുട്ടികളുടെ ആവശ്യങ്ങളും മാനദണ്ഡങ്ങളും. അതിനാല്‍ തന്നെ അവരുടെ സംസ്‌കരണത്തില്‍ അല്‍പം വിശാലത കാണിക്കണം. ചെറിയ തെറ്റുകള്‍ ചിലപ്പോള്‍ അവഗണിക്കുകയും അവരുട ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വതന്ത്രമായ അവസരങ്ങളവര്‍ക്ക് നല്‍കുകയും വേണം. അവരുടെ നല്ല സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കണം.

5. അവരുടെ സ്വപ്‌നങ്ങള്‍ പങ്കുവെക്കാനും ലക്ഷ്യങ്ങള്‍ തിരിച്ചറിയാനും കഴിയുന്ന വ്യത്യസ്തമായ കമ്യൂണിക്കേഷന്‍ ചാനലുകള്‍ തുറക്കുക. അവരുമായി കൂടിയിരിക്കനും കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കാനും ആഴ്ചയില്‍ നിര്‍ണിത ദിവസം നിശ്ചയിക്കണം. അവരുടെ ഭാഗത്ത് നിന്നുയരുന്ന അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കണം. ഇത്തരം യോഗങ്ങള്‍ക്ക് വലിയ പ്രതിഫലനങ്ങളാണ് ലഭിക്കുക. അനിവാര്യമായ ഉപദേശങ്ങള്‍ യുക്തിപൂര്‍വം നല്‍കാനും ശ്രദ്ധിക്കണം.

6. മക്കളില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് കൊണ്ട് ആത്മവിശ്വാസമുള്ളവരാക്കി വളര്‍ത്തുക. കാര്യങ്ങള്‍ സ്വയം പര്യാപ്തിയോടെ ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന അര്‍ഥത്തില്‍ വളര്‍ത്തുക. അങ്ങനെ വളരുന്ന പക്ഷം ആത്മവിശ്വാസത്തോടെ അവര്‍ പ്രവര്‍ത്തിക്കുകയും ബാഹ്യമായ പ്രലോഭനങ്ങളെയും സ്വാധീനങ്ങളെയും അതിജീവിക്കുകയും ചെയ്യും.

7. അവര്‍ അഭിമുഖീകരിക്കുന്ന നിഷേധാത്മക വശങ്ങളെ പറ്റി കാര്യകാരണ സഹിതം അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുക. യുവാക്കളെ കെണിയിലകപ്പെടുത്തുന്ന ദുശ്ശക്തികളുടെ കുതന്ത്രങ്ങളെ കുറിച്ചും അവരെ ബോധവാന്മാരാക്കുക. കാരണം പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഉത്തമമായിട്ടുള്ളത്.

8. മാതാപിതാക്കള്‍ക്ക് മക്കളെ നന്നാക്കാന്‍ കഴിയുകയില്ല എന്ന വാദം ശരിയല്ല. സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജിതരായ ചില രക്ഷിതാക്കളുടെ കുറ്റസമ്മതം മാത്രമാണിത്.

അവലംബം : islammessage.com

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles