Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് ധരിച്ചപ്പോള്‍ അവള്‍ക്കെന്തൊരു തിളക്കമാണ്

ഹെന ഖാന്‍ എഴുതിയ പുസ്തകമാണ് Under My Hijab. ആ പുസ്തകത്തിലെ കഥ പറയാം…

വല്യുമ്മ ഓവനില്‍ വെച്ച് ബ്രഡ് ഉണ്ടാക്കുന്നത് നോക്കിയിരിക്കുകയാണ് അവള്‍. നല്ല ഭംഗിയിലാണ് വല്യുമ്മ ഹിജാബ് ധരിച്ചിരിക്കുന്നത്. വല്യുമ്മയുടെ ഹിജാബ് അവളങ്ങനെ നോക്കിയിരുന്നു.
അപ്പുറത്തെ റൂമില്‍ ഉമ്മ രോഗികളെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അവളുടെ ഉമ്മ ഡോക്ടറാണ് . നല്ല പിങ്ക് നിറത്തിലുള്ള ഹിജാബാണ് ഉമ്മ ധരിച്ചിരിക്കുന്നത്. വെള്ള കോട്ടും പിങ്ക് ഹിജാബും ചേര്‍ന്നപ്പോള്‍ കാണാന്‍ എന്തു ഭംഗിയാണ്.

അവളുടെ അമ്മായി ആര്‍ട്ടിസ്റ്റാണ്. അവര്‍ ധരിക്കുന്ന സില്‍ക്ക് കൊണ്ടുള്ള ഹിജാബ് എന്ത് ഭംഗിയാണെന്നോ..
ജന്ന ഇത്ത എല്ലാവരെയും പിക്‌നികിന് കൊണ്ടുപോകുന്ന ടീമിന്റെ ലീഡര്‍ ആണ്. ഹിജാബിന് മീതെ ഒരു തൊപ്പിയും ജന്നത്ത ധരിച്ചിട്ടുണ്ട്. എന്ത് ഭംഗിയാണത് കാണാന്‍..!
സൈന ഇത്താത്ത സ്‌കൂളില്‍ പോകുമ്പോള്‍ ധരിക്കുന്ന ഹിജാബും കാണാന്‍ നല്ല രസമാണ്. അവളുടെ കരാട്ടെ പഠിക്കുന്ന  കസിനാണ് ഈമാന്‍. അവള്‍ക്ക്   ബ്ലാക്ക് ബെല്‍റ്റ് കിട്ടിയിട്ടുണ്ട്. അവള്‍ ധരിച്ചിരുന്ന ഹിജാബ് വേറെ രൂപത്തിലുള്ളതായിരുന്നു. അവള്‍ ചാടി ഇഷ്ടിക തകര്‍ക്കുമ്പോഴും അവളുടെ ഹിജാബ് സ്റ്റഡിയായി തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

ഇവരെയെല്ലാവരെയും അവള്‍ക്ക് നല്ല ഇഷ്ടമായിരുന്നു. അവരെ പോലെയൊക്കെ ആകണം എന്നും അവള്‍ക്ക് തോന്നാറുണ്ട്.  ഒരു ദിവസം അവളും മുടിയെല്ലാം ചീകിയൊതുക്കി ഹിജാബ് ധരിച്ചു. പൂമ്പാറ്റയുടെ ആകൃതിയുള്ള ക്ലിപ്പും ധരിച്ചു. ഹായ് എന്തു ഭംഗി..? അന്നേരം അവള്‍ കൂടുതല്‍ തിളങ്ങാന്‍ തുടങ്ങി, അവളുടെ മനോഹരമായ ഭാവികാലം പോലെ തന്നെ.

Related Articles