Current Date

Search
Close this search box.
Search
Close this search box.

എനിക്കൊരു മുസ്‌ലിമാകണം

അലി അൽ സൈദ് എഴുതിയ പുസ്തകമാണ് വാട്ടീസ് മുസ്‌ലിം.
മുസ്‌ലിം എന്നാൽ ആരാണെന്നും മുസ്‌ലിമിന്റെ സ്വഭാവ സവിശേതകൾ എന്തെല്ലാമാണെന്നും ചെറിയ കുട്ടികളെ വളരെ ലളിതമായി മനസ്സിലാക്കുന്ന പുസ്തകമാണിത്.
ആരാണ് മുസ്‌ലിം എന്ന് പുസ്തകം കുട്ടികളോട് ചോദിക്കുന്നു.
അല്ലാഹുവാണ് ഈ ലോകത്തെ പടച്ചത് എന്നും മൂഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണ് എന്നും വിശ്വസിക്കുന്നവനാണ് മുസ്‌ലിം.
നല്ല സ്വഭാവവും വിനയവുമുള്ളവനാണ് മുസ്‌ലിം. അവൻ ആരെയും പ്രയാസപ്പെടുത്തില്ല. ഒരു ദിവസം അഞ്ച് നേരം അവൻ നമസ്‌കരിക്കും , റമദാൻ മാസത്തിൽ നോമ്പ് നോൽക്കും. പാവപ്പെട്ടവർക്ക് സമ്പത്ത് ദാനം ചെയ്യും. സാമ്പത്തികമായി കഴിവുണ്ടെങ്കിൽ മക്കയിൽ പോയി ഹജ്ജ് ചെയ്യും.
നോമ്പ് നോൽക്കുമ്പോഴാണ് വിശപ്പിനെ കുറിച്ച് അറിയുക. ഭക്ഷണം കിട്ടാത്തവരെ കുറിച്ചും അവരുടെ പ്രയാസങ്ങളെ കുറിച്ചുമെല്ലാം അന്നേരം മുസ്‌ലിമായ ഒരാൾക്ക് മനസ്സിലാകും. അതു കൊണ്ടവൻ അയൽവാസികളിലാരെങ്കിലും പട്ടിണി കിടക്കാൻ സമ്മതിക്കില്ല. ജീവിതത്തിൽ സന്തോഷവും ലാഭങ്ങളുമെല്ലാം ഉണ്ടാകുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി പ്രകടപ്പിക്കുകയും ചെയ്യും ഒരു മുസ്‌ലിം. അതു പോലെ സങ്കടങ്ങൾ വരുമ്പോഴും നഷ്ടങ്ങൾ വരുമ്പോഴും അല്ലാഹുവിനോട് ദേഷ്യപ്പെടുകയില്ല. അല്ലാഹുവിന് നമ്മേക്കാൾ കാര്യങ്ങൾ അറിയാലോ എന്നവൻ സമാധാനിക്കും.
അതു കൊണ്ട് മുസ്‌ലിമായ ഒരാൾക്ക് എപ്പോഴും സമാധാനമായിരിക്കും. ഇസ്‌ലാം എന്ന വാക്കിന്റെ അർത്ഥം തന്നെ സമാധാനം എന്നാണല്ലോ. എനിക്കൊരു മുസ്‌ലിമാകണം എന്നും എന്തി്‌ന് മുസ്ലിമാകണം ചെറിയ കുട്ടികളെ ബോധ്യപ്പെടുത്തുന്ന പുസ്തകമാണിത്.

Related Articles