Current Date

Search
Close this search box.
Search
Close this search box.

‘വിവാഹ വിജയം’ സിനിമ ശ്രദ്ധേയമാകുന്നു

life.jpg

വൈവാഹിക ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മറ്റും പ്രമേയമാക്കി തയ്യാറാക്കിയ സിനിമയാണ് ‘വിവാഹ വിജയം’ എന്നത്. സിനിമയുടെ പ്രമേയത്തെക്കുറിച്ചും അണിയറപ്രവര്‍ത്തനത്തെക്കുറിച്ചും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമൊക്കെയായ ജവാദ് ജഫ്രി സംസാരിക്കുന്നു.
1.    ആദ്യമായി തങ്കള്‍ ഈ ഒരു പ്രൊജക്റ്റിനെക്കുറിച്ച് ചിലത് വിശദീകരിക്കാമോ? എന്ത് വീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു പരമ്പര ചെയ്യാന്‍ തീരുമാനിച്ചത്?
വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാനുദ്ദ്യേശിക്കുന്നവര്‍ക്കും നവദമ്പതികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്ന പരമ്പരയാണ് ‘വിവാഹ വിജയം’ എന്ന സിനിമ. പത്ത് ഹ്രസ്വ ഡോക്യുമെന്ററികളായിട്ടാണ് അത് തയ്യാര്‍ ചെയ്തിട്ടുള്ളത്. വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, വെബ് സോഴ്‌സുകള്‍ തുടങ്ങിയവ ചേര്‍ത്താണ് ഇത് തയ്യാര്‍ ചെയ്തിട്ടുള്ളത്.
വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി സിനിമകളെ വിഭജിച്ചിരിക്കുന്നു. വിവാഹത്തിനു മുമ്പുള്ളവര്‍ക്കായുള്ള സിനിമകള്‍ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പനുഭവിക്കുന്ന ആറ് വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നു. രണ്ടാം ഭാഗം നവദമ്പതികള്‍ക്ക് തങ്ങളുടെ ബന്ധത്തെ ഊഷ്മളമാക്കാന്‍ സഹായകരമാക്കുന്ന നാല് വിജയകരമായ സന്ദേശങ്ങള്‍ പങ്കുവക്കുന്നു. എല്ലാ സിനിമകളിലും ഇസ്‌ലാമിക പണ്ഡിതന്‍മാരെയും പ്രൊഫഷണല്‍ തെറാപ്പിസ്റ്റിനെയും കലാകാരന്‍മാരെയും പരിചയപ്പെടുത്തുന്നു. എങ്ങനെയാണ് പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നതെന്നും എങ്ങനെ നിങ്ങള്‍ക്കത് ഒഴിവാക്കുകയോ അതിജീവിക്കുകയോ ചെയ്യാമെന്നതിനെക്കുറിച്ച് മാത്രമാണ് സിനിമ പ്രതിപാദിക്കുന്നത്.
ഓരോ വിഷയത്തിലും ചിന്തയെ ഉദ്ദീപിപ്പിക്കുന്ന സംഗ്രഹം മുന്നോട്ട് വക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പണ്ഡിതന്‍മാരുടെയും തെറാപ്പിസ്റ്റുകളുടെയും അനുഭവങ്ങളും നിര്‍ദേശങ്ങളുമാകുമ്പോള്‍ കാഴ്ചക്കാര്‍ക്ക് വ്യത്യസ്തമായ തലങ്ങളില്‍ നിന്നുമുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കും. ജനങ്ങള്‍ അവരുടെ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ഇത്തരം വിഷയങ്ങള്‍ ഉപയോഗിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്‍ശാ അല്ലാഹ്..
ഇപ്പോള്‍ തന്നെ കാനഡയിലും മറ്റുമുള്ള ചില പണ്ഡിതന്‍മാര്‍ അവരുടെ കൗണ്‍സിലിംഗ് ക്ലാസുകള്‍ക്കും വിദ്യഭ്യാസത്തിനുമൊക്കെ ഈ സിനിമ ഉപയോഗിക്കുന്നതായി ഞങ്ങളോട് പറഞ്ഞു.
2.    തീര്‍ച്ചയായും ഇതൊരു താല്‍പര്യമുണര്‍ത്തുന്ന കാര്യമാണ്. പക്ഷെ ഇത് തന്നെ മതിയാകും എന്നാണോ താങ്കള്‍ കരുതുന്നത്? ഞാനുദ്ദേശിക്കുന്നത് സിനിമകള്‍ക്കപ്പുറം ഇത്തരം വിഷയങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യുന്ന രീതയവലംബിച്ചുകൂടെ?
സിനിമ യഥാര്‍ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നതെന്നും എന്താണ് അത്തരം വിഷയങ്ങളില്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും ഒരു ധാരണ കൊടുക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസമാണ് ആദ്യത്തെ നടപടി. അതുകൊണ്ടാണ് ഞങ്ങള്‍ ലേഖനങ്ങളും പുസ്തകങ്ങളെയും വെബ് സൈറ്റുകളെയും കുറിച്ചുള്ള ലിങ്കുകള്‍ ഇതോടൊപ്പം കൊടുക്കുന്നത്.
ഒരിക്കല്‍ ദമ്പതികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ധാരണ രൂപപ്പെട്ടാല്‍ തീര്‍ച്ചായായും ഞങ്ങള്‍ വിശ്വസിക്കുന്നു അവര്‍ക്ക് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാനുള്ള ശാക്തീകരണം അതിലൂടെ ലഭിക്കുകയും മുന്നോട്ട് പോകുകയും ചെയ്യും എന്ന്. സിനിമയുടെ പിന്നിലുള്ള ആശയം എന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നിരാശ സമ്മാനിക്കും. പക്ഷെ ചില മനസ്സിലാക്കലുകളിലൂടെ നടത്തുന്ന വ്യതിയാനങ്ങള്‍ വിഷയങ്ങളെ അനുകൂലമാക്കിയെടുക്കാന്‍ സഹായിക്കും. ഇന്‍ശാ അല്ലാഹ്..
3.    എന്തുകൊണ്ടാണ് താങ്കള്‍ വിവാഹം എന്ന വിഷയം തെരഞ്ഞെടുത്തത്?
ആരോഗ്യകരമായ ഒരു വിവാഹത്തിന് സമൂഹത്തിനും കുടുംബത്തിനും വേണ്ട്ി ഒരുപാട് ചെയ്യാന്‍ സാധിക്കും. ഒരു വിവാഹ മോചനം പ്രത്യേകിച്ചും കുട്ടികള്‍ കൂടി ഉള്‍പെട്ടു കഴിഞ്ഞാല്‍ മൂന്ന് തലമുറയെ വരെ ഗുരുതരമായി ബാധിക്കുന്നു. ദമ്പതികളെ മാത്രമല്ല അത് ബാധിക്കുന്നത്, മറിച്ച് അവരുടെ രക്ഷിതാക്കളെയും കുട്ടികളെയും കുട്ടികളുടെ കുട്ടികളെയും അത് ബാധിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ നല്ല നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അവരെ വിജയകരമായ വൈവാഹിക ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയെന്നതാണ്.
4.    മറ്റു സാമൂഹിക വിഷയങ്ങളിലേക്ക് താങ്കളുടെ പ്രൊജക്റ്റുകള്‍ വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ഇന്‍ശാ അല്ലാഹ്..തീര്‍ച്ചയായും ഞങ്ങളുടെ പരിശ്രമങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കും. റമദാനില്‍ സൈറ്റ് തുടങ്ങിയ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് വന്ന അഭിപ്രായങ്ങള്‍ മുമ്പില്‍ വച്ച് കുടുംബ വിഷയങ്ങളില്‍ തന്നെ കുട്ടികള്‍ക്കും വല്ല്യുപ്പ, വല്ല്യുമ്മ തുടങ്ങിയവര്‍ക്കുമൊക്കെയായി പുതിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്തെങ്കിലും നല്ലത് ചെയ്തു എന്ന് മനസ്സിലാക്കാനുള്ള എളുപ്പമാര്‍ഗമാണ് നിങ്ങളോട് അതിനെത്തുടര്‍ന്ന് വീണ്ടും ചെയ്യാന്‍ ആളുകള്‍ ആവശ്യപ്പെടുകയെന്നത്.
5.    ഇത്തരം വീഡിയോകള്‍ ഏതെങ്കിലും പ്രത്യേക സമൂഹങ്ങളെ കേന്ദ്രീകരിച്ച് തയ്യാര്‍ ചെയ്തതാണോ?
ഞങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു ലോക വീക്ഷണം പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതുമൂലം ലോകത്തിന്റെ ഏതു കോണിലുള്ള ഏത് സംസ്‌കാരത്തിലുമുള്ള ജനതക്കും അതിന്റെ ഉപകാരം ലഭിക്കും. അതുകൊണ്ടുതന്നെ അമുസ്‌ലിം സഹോദങ്ങള്‍ക്കു വരെ ഞങ്ങളുടെ സിനിമ ഉപകാരപ്പെടുന്നുണ്ട്. കാനഡയില്‍ സിനിമ നിര്‍മിക്കുന്ന സന്ദര്‍ഭം മുതല്‍ പടിഞ്ഞാറ് മുസ്‌ലിംകള്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
പാശ്ചാത്യന്‍ യുവസമൂഹത്തില്‍ നല്ലൊരു ശതമാനത്തിന്റെയും വൈവാഹിക ജീവിതത്തെക്കുറിച്ച പ്രതീക്ഷകളെ ഹോളിവുഡ് സ്വാധീനിച്ചതായി കാണാം. എന്നാല്‍ ഇന്ന് ഇത്തരം കുടുക്കുകളില്‍ പെട്ടുപോകുന്നവര്‍ പാശ്ചാത്യര്‍ മാത്രമല്ലാതായി മാറിയിട്ടുണ്ട്.
6.    ഇങ്ങനെയൊരു പ്രൊജക്റ്റ് തുടങ്ങുന്നതില്‍ നേരിട്ട മുഖ്യ പ്രതിസന്ധികളെന്തൊക്കെയായിരുന്നു?
സിനിമ സ്‌പോണ്‍സര്‍ ചെയ്തത് കാനഡയിലെ രണ്ട് സേവന ഗ്രൂപ്പുകളായ ഫെയ്ത് ഓഫ് ലൈഫ് നെറ്റ വര്‍ക്കും ബൈത്തുല്‍ മാലും ആയിരുന്നു. അവര്‍ തുടക്കം മുതലേ വളരെ താല്‍പര്യപൂര്‍വ്വം പ്രൊജക്റ്റിനെ നോക്കിക്കണ്ടവരായിരുന്നു. പക്ഷെ എല്ലാ സ്‌പോണ്‍സര്‍മാരെയും പോലെ പണം നല്‍കി സഹായിക്കല്‍ ഒരു വെല്ലുവിളി തന്നെയായിരുന്നു. ഇത്തരം സേവനപ്രവര്‍ത്തകരെ പിന്തുണക്കാന്‍ ജനങ്ങള്‍ തയ്യാറാവുകയാണെങ്കില്‍ ഇനിയും ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ നന്നായി ഇറങ്ങുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അത് ജനങ്ങളെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുന്നു.

വിവ: അത്തീഖുറഹ്മാന്‍

Related Articles